TRENDING:

കാരുണ്യ പദ്ധതി നിര്‍ത്തലാക്കാനുള്ള തീരുമാനത്തില്‍ നിന്നും പിന്‍മാറണം: ചെന്നിത്തല

Last Updated:

സ്വകാര്യ ഏജന്‍സികളുടെ ലാഭത്തിന് പാവപ്പെട്ട ജനങ്ങളെ ബലിയാടാക്കുള്ള തീരുമാനത്തിന് എല്‍ ഡി എഫ് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നത് പ്രതിഷേധാര്‍ഹമാണ്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: കാരുണ്യ പദ്ധതി നിര്‍ത്തലാക്കാനുള്ള തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍തിരിയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. അടിയന്തിര ശസ്ത്രക്രിയ കാത്തു നില്‍ക്കുന്ന നിരവധി രോഗികളുടെ ജീവിതമാണ് കാരുണ്യ ബെനവലന്റ് പദ്ധതി നിര്‍ത്തലാക്കാനുള്ള തീരുമാനം കാരണം ദുസഹമായിരിക്കുന്നതെന്ന് കത്തില്‍ ചൂണ്ടിക്കാട്ടി.
advertisement

യുഡി എഫ് സര്‍ക്കാര്‍ 2011-12 വര്‍ഷ ബജറ്റിലൂടെ കൊണ്ട് വന്ന സ്വപ്ന പദ്ധതിയായിയ കാരുണ്യവഴി ലക്ഷകണക്കിന് സാധാരണക്കാര്‍ക്കാണ് ആശ്വാസമെത്തിക്കാന്‍ സാധിച്ചിട്ടുള്ളത്. അത്യാവശ്യഘട്ടങ്ങളില്‍ 24 മണിക്കൂറിനകം രണ്ട് ലക്ഷം രൂപ വരെ ചികിത്സാനുകൂല്യം ലഭിക്കുന്നു എന്നതാണ് കാരുണ്യയെ മറ്റു പദ്ധതികളില്‍ നിന്നും വ്യത്യസ്ഥമാക്കിയിരുന്നതെന്ന് ചെന്നിത്തല ഓര്‍മ്മിപ്പിച്ചു.

കാരുണ്യ പദ്ധതി നിര്‍ത്തലാക്കി അതിന് പകരമായി കേന്ദ്രസര്‍ക്കാരിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. സമൂഹത്തിലെ ഏറ്റവും താഴെക്കിടയില്‍ നില്‍ക്കുന്നവരെ ഇന്‍ഷൂറന്‍സിന്റെ നൂലാമാലകളില്‍ കുടുക്കി ചികിത്സ നിഷേധിക്കുന്ന നിലപാടാണ് ഇന്‍ഷൂറന്‍സ് ഏജന്‍സികള്‍ സ്വീകരിക്കാന്‍ പോകുന്നത്. സ്വകാര്യ ഏജന്‍സികളുടെ ലാഭത്തിന് പാവപ്പെട്ട ജനങ്ങളെ ബലിയാടാക്കുള്ള തീരുമാനത്തിന് എല്‍ ഡി എഫ് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നത് പ്രതിഷേധാര്‍ഹമാണ്. ആഗസ്റ്റ് 1 ന് മാത്രം നിലവില്‍ വരുന്ന കേന്ദ്ര പദ്ധതിക്കായി ജൂലൈ മാസത്തില്‍ തന്നെ കാരുണ്യ പദ്ധതി നിര്‍ത്തലാക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കത്തില്‍ പറഞ്ഞു.

advertisement

Also Read കോൺഗ്രസിൽ വീണ്ടും രാജി; മിലിന്ദ് ദിയോറ മുംബൈ കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ചു

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
കാരുണ്യ പദ്ധതി നിര്‍ത്തലാക്കാനുള്ള തീരുമാനത്തില്‍ നിന്നും പിന്‍മാറണം: ചെന്നിത്തല