കോൺഗ്രസിൽ വീണ്ടും രാജി; മിലിന്ദ് ദിയോറ മുംബൈ കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ചു

Last Updated:

ദേശീയതലത്തിൽ പാർട്ടിയെ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് താൻ പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് രാജി വെച്ചതെന്ന് മിലിന്ദ് ദിയോറ പറഞ്ഞു.

മുംബൈ: കോൺഗ്രസ് ദേശീയ അധ്യക്ഷസ്ഥാനത്ത് നിന്ന് രാഹുൽ ഗാന്ധി രാജിവെച്ചതിനു പിന്നാലെ പാർട്ടിയിൽ രാജി തുടരുന്നു. മുംബൈ കോൺഗ്രസ് അധ്യക്ഷൻ മിലിന്ദ് ദിയോറയാണ് ഞായറാഴ്ച മുംബൈ കോൺഗ്രസ് അധ്യക്ഷസ്ഥാനത്ത് നിന്ന് രാജിവെച്ചത്. ദേശീയതലത്തിൽ പാർട്ടിയെ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് താൻ പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് രാജി വെച്ചതെന്ന് മിലിന്ദ് ദിയോറ പറഞ്ഞു.
ജൂൺ 26ന് രാഹുൽ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മിലിന്ദ് ദിയോറ രാജി വെക്കാൻ തീരുമാനിച്ചത്. എ ഐ സി സി ജനറൽ സെക്രട്ടറിമാരായ മല്ലികാർജുൻ ഖാർഗെയെയും കെ സി വേണുഗോപാലിനെയും ഇക്കാര്യം അറിയിച്ചതായും പ്രസ്താവനയിൽ മിലിന്ദ് ദിയോറ വ്യക്തമാക്കുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതോടെ രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ മാറിയിരിക്കുകയാണ്. ഈ സമയത്ത് കാലം എന്താണോ ആവശ്യപ്പെടുന്നത് ആ റോൾ ഏറ്റെടുക്കാൻ നമ്മൾ തയ്യാറാകുകയാണ് വേണ്ടതെന്നും മിലിന്ദ് ദിയോറ പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ മുന്നോടിയായി ഈ വർഷം ആദ്യമായിരുന്നു മുംബൈ കോൺഗ്രസിന്‍റെ പ്രസിഡന്‍റ് ആയി മിലിന്ദ് ദിയോറയെ നിയമിച്ചത്.
advertisement
മെയ് 25ന് ചേർന്ന കോൺഗ്രസ് പ്രവർത്തകസമിതി യോഗത്തിൽ രാഹുൽ ഗാന്ധി അധ്യക്ഷസ്ഥാനം രാജി വെച്ചിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് രണ്ടു ദിവസങ്ങൾക്ക് ഉള്ളിലായിരുന്നു രാഹുൽ ഗാന്ധിയുടെ രാജി. ലോക്സഭ തെരഞ്ഞെടുപ്പിൽ മിലിന്ദ് ദിയോറ ദക്ഷിണ മുംബൈ മണ്ഡലത്തിൽ നിന്ന് മത്സരിച്ചെങ്കിലും ശിവസേനയുടെ അരവിന്ദ് സാവന്തിനോട് പരാജയപ്പെടുകയായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/India/
കോൺഗ്രസിൽ വീണ്ടും രാജി; മിലിന്ദ് ദിയോറ മുംബൈ കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ചു
Next Article
advertisement
ബിഎൽഒമാരുമായി സഹകരിക്കണം; പ്രവാസികൾ ഫോമുകൾ പൂരിപ്പിച്ച് നൽകണം; SIR ന് പിന്തുണയുമായി സിറോ മലബാർ സഭ
ബിഎൽഒമാരുമായി സഹകരിക്കണം; പ്രവാസികൾ ഫോമുകൾ പൂരിപ്പിച്ച് നൽകണം; SIR ന് പിന്തുണയുമായി സിറോ മലബാർ സഭ
  • SIR പ്രക്രിയ നവംബർ 4 മുതൽ ഡിസംബർ 4 വരെ കേരളത്തിൽ നടക്കും.

  • ബൂത്ത് ലെവൽ ഓഫീസർമാർ എത്തുമ്പോൾ ഫോമുകൾ പൂരിപ്പിച്ച് നൽകണമെന്ന് സിറോ മലബാർ സഭ.

  • പ്രവാസികൾ ഓൺലൈൻ മുഖേനയോ ബന്ധുക്കളോ SIR എന്യൂമറേഷൻ ഫോം പൂരിപ്പിക്കണം.

View All
advertisement