TRENDING:

ഐ.ബി. ഉദ്യോഗസ്ഥയുടെ മരണം; സുകാന്ത് സുരേഷിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

Last Updated:

സ്‌നേഹത്തിന്റെ പേരില്‍ യുവതിയെ പ്രതി മാനസികവും, ശാരീരികവും, സാമ്പത്തികവുമായി ചൂഷണം ചെയ്തു. ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതിന് തെളിവായി വാട്ട്സ്ആപ്പ് ചാറ്റുകള്‍

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരത്തു ഐ.ബി. ഉദ്യോഗസ്ഥയുടെ മരണവുമായി ബന്ധപ്പെട്ട പ്രതി സുകാന്ത് സുരേഷിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പുറത്തുവന്ന തെളിവുകള്‍ മഞ്ഞുമലയുടെ അറ്റം മാത്രമെന്നും, അന്വേഷണം പൂര്‍ത്തിയാകേണ്ടതുണ്ടെന്നും ഹൈക്കോടതി. സ്‌നേഹത്തിന്റെ പേരില്‍ യുവതിയെ പ്രതി മാനസികവും, ശാരീരികവും, സാമ്പത്തികവുമായി ചൂഷണം ചെയ്തു. ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതിന് വാട്സാപ്പ് ചാറ്റുകള്‍ തെളിവുണ്ട്.
സുകാന്ത് സുരേഷ്
സുകാന്ത് സുരേഷ്
advertisement

സുകാന്ത് സുരേഷ് ഒരേസമയം നിരവധി സ്ത്രികളുമായി ബന്ധം പുലര്‍ത്തിയിരുന്നു.

മേഘയും സുകാന്തും തമ്മിലെ ടെലിഗ്രാം ചാറ്റ് പുറത്തുവന്നിരുന്നു. മേഘയോട് 'നീ മരിക്കണം' എന്നാവശ്യപ്പെട്ട സുകാന്ത് എന്ന് മരിക്കുമെന്ന് ചോദിച്ചു തിയതി വരെ മേഘയെക്കൊണ്ട് പറയിപ്പിച്ചിരുന്നു. എന്നാൽ, സുകാന്തിന് നൽകിയ തിയതിക്കും മുൻപേ മേഘ ജീവനൊടുക്കി. മേഘയെ സുകാന്ത് ഭീഷണിപ്പെടുത്തുകയും സാമ്പത്തികമായി ചൂഷണം ചെയ്തുവെന്നും മേഘയുടെ പിതാവ് മധുസൂദനൻ മുൻപ് ആരോപിച്ചിരുന്നു. മേഘയുടെ മുഴുവൻ ശമ്പളവും തന്റെ അക്കൗണ്ടിലേക്ക് മാറ്റിയതായി മേഘയുടെ ബാങ്ക് സ്റ്റേറ്റ്‌മെന്റുകളിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.

advertisement

മേഘയുടെ മരണശേഷം സുകാന്ത് ഫോൺ സ്വിച്ച് ഓഫ് ചെയ്ത് കുടുംബത്തോടൊപ്പം ഒളിവിൽ പോയി. അന്വേഷണത്തിനായി നേരത്തെ പോലീസ് സ്ഥലത്തെത്തിയപ്പോൾ മലപ്പുറത്തെ വീട് പൂട്ടിയ നിലയിലായിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിലെ ജോലി കഴിഞ്ഞ് പേട്ടയ്ക്ക് സമീപം ട്രെയിനിന് മുന്നിൽ ചാടി മേഘ ജീവനൊടുക്കുകയായിരുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: The High Court rejected anticipatory bail plea of Sukanth Suresh, the accused in IB officer Megha's death. The court observed that the accused exploited the deceased on physical, emotional and financial grounds

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഐ.ബി. ഉദ്യോഗസ്ഥയുടെ മരണം; സുകാന്ത് സുരേഷിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
Open in App
Home
Video
Impact Shorts
Web Stories