സംസ്ഥാനത്ത് വാരാന്ത്യ ലോക്ക്ഡൗൺ ഉൾപ്പെടെ നടപ്പിലാക്കുന്ന കോവിഡ് നിയന്ത്രണങ്ങളിൽ അശാസ്ത്രീയത ഉണ്ടെന്ന വിമർശനം വ്യാപകമായി ഉയർന്നിരുന്നു. വ്യാപാരികൾ ഉൾപ്പെടെ ശക്തമായ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു.
ഉപഭോക്താവ് അഭ്യർത്ഥിച്ചു; ആമസോൺ ഡ്രൈവർ ചിലന്തിയെ കൊന്നു; സ്പൈഡര്‍മാനെന്ന് സോഷ്യൽ മീഡിയ
ശനിയാഴ്ചയും ഞായറാഴ്ചയും കടകൾ അടച്ചിട്ട് ബാക്കി ദിവസങ്ങളിൽ കടകൾ തുറക്കുന്നതിനാൽ ആ ദിവസങ്ങളിൽ വ്യാപാരസ്ഥാപനങ്ങളിൽ ആളുകൾ അധികമായി എത്തുന്നതിന് സാധ്യത കൂടുതലാണ്. മിക്കയിടങ്ങളിലും വാരാന്ത്യ ലോക്ക് ഡൗൺ ആൾക്കൂട്ടത്തിന് കാരണമാകുന്നതായാണ് റിപ്പോർട്ടുകൾ. ഈ സാഹചര്യത്തിലാണ് വാരാന്ത്യ ലോക്ക്ഡൗൺ പിൻവലിക്കുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുന്നത്.
advertisement
സംസ്ഥാനത്ത് നിലവിൽ വാരാന്ത്യ ലോക്ക്ഡൗൺ നടപ്പാക്കി വരികയാണ്. പക്ഷേ, ഇപ്പോഴും ടി പി ആർ പത്തിന് മുകളിൽ നിൽക്കുകയാണ്. ഈ സാഹചര്യത്തിൽ വാരാന്ത്യ ലോക്ക്ഡൗൺ ഫലപ്രദമല്ലെന്നാണ് വിലയിരുത്തൽ.
മണിപ്പൂർ കോൺഗ്രസിൽ പിളർപ്പ്; PCC അധ്യക്ഷനും എട്ട് എം എൽ എമാരും BJPയിലേക്ക്
മണിപ്പൂർ: മണിപ്പൂരിൽ പി സി സി അധ്യക്ഷൻ ഗോവിന്ദാസ് കൊന്ദോജം അടക്കം എട്ട് എം എൽ എമാർ പാർട്ടിയിൽ നിന്ന് രാജി വെച്ചു. അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എ എൻ ഐ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കോൺഗ്രസിൽ നിന്ന് രാജിവെച്ച എം എൽ എമാരും പി സി സി അധ്യക്ഷനും ഇന്ന് BJPയിൽ ചേരുമെന്നാണ് വിവരം.
കഴിഞ്ഞ ഡിസംബറിലാണ് മുതിർന്ന നേതാവും മുൻമന്ത്രിയുമായ ഗോവിന്ദാസ് കൊന്ദോജം പി സി സി അധ്യക്ഷനായി ചുമതലയേൽക്കുന്നത്. അറുപതംഗ നിയമസഭയാണ് മണിപ്പൂരിലേത്. ഇവിടെ 36 അംഗങ്ങളുടെ പിൻബലത്തോടെ എൻ ഡി എയാണ് ഭരണത്തിൽ.
21 എം എൽ എമാർ ഉണ്ടായിരുന്ന ബി ജെ പി പ്രാദേശിക പാർട്ടികളുടെ പിന്തുണയോടെയാണ് ഭരണത്തിൽ എത്തിയത്. 2017ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ആണ് ഏറ്റവും വലിയ ഒറ്റകക്ഷിയായത്. അന്ന് കോൺഗ്രസിന് 28 എം എൽ എമാർ ആയിരുന്നു ഉണ്ടായിരുന്നത്.
എന്നാൽ, പ്രാദേശിക പാർട്ടികളുടെ പിന്തുണയോടെ ബി ജെ പി അന്ന് അധികാരത്തിൽ എത്തുകയായിരുന്നു. ഇതിനെ തുടർന്ന് മണിപ്പൂർ പി സി സിയിൽ ഭിന്നത രൂപപ്പെട്ടിരുന്നു.