TRENDING:

ശബരിമല: സുപ്രീംകോടതിയിൽ സമർപ്പിച്ച പട്ടികയിൽ ക്രമക്കേടെന്ന് ആരോപണം

Last Updated:

ശബരിമലയെ തകർക്കാനാണ് 51 പേരുടെ കള്ളക്കണക്ക് സർക്കാർ കോടതിയിൽ നൽകിയതെന്ന് കെപി സി സി വർക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നിൽ സുരേഷ് ആരോപിച്ചു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: ശബരിമലയിൽ യുവതികൾ പ്രവേശിച്ചതുമായി ബന്ധപ്പെട്ട് സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ച പട്ടികയിൽ ക്രമക്കേടെന്ന് ആരോപണം.മുഴുവൻ സമയ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് കനക ദുർഗയും ബിന്ദുവും നൽകിയ ഹർജി ചീഫ് ജസ്റ്റിസിന്‍റെ നേതൃത്വത്തിലുള്ള ബെഞ്ച് പരിഗണിക്കവെ ആയിരുന്നു നാടകീയ നീക്കങ്ങൾ. നിലവിൽ നൽകുന്ന സുരക്ഷയെപ്പറ്റി വിശദീകരിച്ചു കൊണ്ടാണ് 51യുവതികൾ പ്രശ്നങ്ങൾ ഇല്ലാതെ ശബരിമല സന്ദർശിച്ചതായി സർക്കാർ അഭിഭാഷകൻ വിജയ് ഹസാരിക അറിയിച്ചത്. ദർശനം നടത്തിയവരുടെ വിശദാംശങ്ങൾ അടങ്ങിയ പട്ടിക കോടതിക്ക് കൈമാറാനായി അഭിഭാഷകൻ കയ്യിലെടുക്കുകയും ചെയ്തു.
advertisement

എന്നാൽ, അപ്പോഴേക്കും സർക്കാർ പറയുന്നത് കള്ളമാണെന്ന് വിശ്വാസികൾക്ക് വേണ്ടി ഹാജരായ അഭിഭാഷകർ പറഞ്ഞു. സർക്കാർ പട്ടിക പരിശോധിക്കാനോ കള്ളമാണെന്ന മറുവാദത്തോട് പ്രതികരിക്കാനോ ചീഫ് ജസ്റ്റിസ് തയ്യാറായില്ല. നടക്കുന്ന കാര്യങ്ങളെ പറ്റി കൃത്യമായ ബോധ്യം കോടതിക്കുണ്ടെന്നു ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. കോടതിയിൽ സർക്കാർ പറഞ്ഞത് പിന്നീട് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ സ്ഥിരീകരിച്ചു.

അതേസമയം, ശബരിമലയെ തകർക്കാനാണ് 51 പേരുടെ കള്ളക്കണക്ക് സർക്കാർ കോടതിയിൽ നൽകിയതെന്ന് കെപി സി സി വർക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നിൽ സുരേഷ് ആരോപിച്ചു. പുനപരിശോധന ഹർജിയിൽ അനുകൂലവിധി സമ്പാദിക്കാൻ ആണ് സർക്കാരിന്‍റെ ഇപ്പോഴത്തെ നീക്കം. നവോത്ഥാനം നടപ്പാക്കിയെന്ന് പ്രഖ്യാപിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. 51 പേരെക്കുറിച്ചുള്ള ആധികാരികമായ രേഖകൾ പുറത്തുവിടണമെന്നും കൊടിക്കുന്നിൽ സുരേഷ് കോഴിക്കോട് പറഞ്ഞു.

advertisement

ശബരിമല: 51 സ്ത്രീകള്‍ കയറിയെന്ന് സര്‍ക്കാര്‍; പട്ടികയില്‍ ബിന്ദുവും മഞ്ജുവുമില്ല

ശബരിമലയിൽ 10നും 50നും ഇടയിൽ പ്രായമുളള 51 സ്ത്രീകൾ തടസ്സങ്ങളില്ലാതെ ദർശനം നടത്തി മടങ്ങിയതായാണ് സംസ്ഥാന സർക്കാർ ഇന്ന് സുപ്രീംകോടതിയിൽ അറിയിച്ചത്. ഓൺലൈനിൽ രജിസ്റ്റർ ചെയ്ത് എത്തിയ ഇവരുടെ ഡിജിറ്റൽ രേഖകൾ സൂക്ഷിച്ചിട്ടുണ്ട്. ദേവസ്വംമന്ത്രി കടകം പള്ളി സുരേന്ദ്രനും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. കോടതിയിൽ സമർപ്പിക്കാൻ ഡിജിപി തയ്യാറാക്കിയ കുറിപ്പിൽ യുവതികളുടെ സന്ദർശനത്തെപ്പറ്റി വിശദമായി പറയുന്നുണ്ട്.

advertisement

ഓൺലൈനിൽ രജിസ്റ്റർ ചെയ്ത് ശബരിമലയിൽ 10നും 50നും ഇടയിൽ പ്രായമുളള 51 യുവതികൾ യാതൊരു തടസങ്ങളും ഇല്ലാതെ ദർശനം നടത്തി മടങ്ങിയതായാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ അറിയിച്ചത്. ഓൺലൈനിൽ രജിസ്റ്റർ ചെയ്ത് എത്തിയ ഇവരുടെ ഡിജിറ്റൽ രേഖകൾ തെളിവായുണ്ടെന്ന് കോടതിയിൽ സമർപ്പിക്കാൻ ഡിജിപി തയ്യാറാക്കിയ കുറിപ്പിൽ പറയുന്നു. അതേസമയം, എത്രപേർ ദർശനം നടത്തിയെന്നതു കോടതിയുടെ വിഷയമല്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ശബരിമല: സുപ്രീംകോടതിയിൽ സമർപ്പിച്ച പട്ടികയിൽ ക്രമക്കേടെന്ന് ആരോപണം