2015 ലെ തെരെഞ്ഞെടുപ്പിൽ 15 വാർഡുകളിലും ബി.ജെ.പി സ്ഥാനാർത്ഥികളെ നിറുത്തിയിരുന്നു. ഈ വാർഡുകളിൽ ബി.ജെ.പിക്ക് 70 മുതൽ 100 വോട്ട് വരെ ലഭിച്ചിരുന്നു. ഇത്തവണ ഇതേ വാർഡുകളിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചുവെങ്കിലും പിന്താങ്ങാൻ ആളില്ലാത്തതിനാൽ സ്ഥാനാർത്ഥികൾക്ക് നാമനിർദേശ പത്രിക സമർപ്പിക്കാൻ സാധിച്ചിരുന്നില്ല.
കഴിഞ്ഞ തവണ പിന്താങ്ങിയവരെ നേരത്തെ തന്നെ സി.പി.എം പ്രവർത്തകർ വീട് കയറി ഭീഷണിപ്പെടുത്തിയതായി ബി.ജെ.പി ആരോപിക്കുന്നു. ഇതിൽ 11, 12 വാർഡുകളിൽ ഒപ്പിട്ടുവെങ്കിലും ഭീഷണിയെ തുടർന്ന് ഒപ്പിട്ടവർ പിൻമാറുകയായിരുന്നു.കയ്യൂർ - ചീമേനി പഞ്ചായത്തിലെ ഏഴാം വാർഡിലും എൽ ഡി എഫ് സ്ഥാനാർത്ഥിക്ക് എതിരില്ല.
advertisement
ഏഴാം വാർഡ് സ്ഥാനാർഥി കെ പി വത്സലൻനാണ് എതിരില്ലാതെ വിജയിച്ചത്. നിലവിൽ സിപിഐ എം ജില്ലാ കമ്മിറ്റി അംഗമാണ് വത്സലൻ.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 19, 2020 7:26 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കാസർകോട് മടിക്കൈ പഞ്ചായത്തിൽ പ്രസിഡണ്ട് സ്ഥാനാർത്ഥി ഉൾപ്പെടെ മൂന്നു സിപിഎം സ്ഥാനാർഥികൾക്ക് എതിരില്ല; വീടുകയറി ഭീഷണിപ്പെടുത്തിയെന്ന് ബിജെപി