ആയിരക്കണക്കിന് ഭക്തരുടെ അഭീഷ്ഠവരദായിനിയായ പെരുങ്ങുഴി ശ്രീ രാജരാജേശ്വരി ദേവി ക്ഷേത്രത്തിലെ ആണ്ടുതോറുമുള്ള 'മീനതിരുവാതിര ദേശീയ മഹോത്സവം' മീനമാസത്തിൽ (മാർച്ച്-ഏപ്രിൽ) പത്ത് ദിവസങ്ങളിൽ വിപുലമായി ആഘോഷിക്കുന്നു. ക്ഷേത്രാചാരാനുഷ്‌ഠാനങ്ങളും, കലാസാംസ്കാരിക പരിപാടികളും, ദിപാലങ്കാര വിസ്‌മയങ്ങളും കൊണ്ട് സമ്പന്നമായ ക്ഷേത്രോത്സവം ക്ഷേത്രം തന്ത്രി നാരായണ മംഗലത്ത് ബ്രഹ്മശ്രീ ശങ്കരനാരായണഗുരുവിൻ്റെയും മേൽശാന്തി കാര്യവട്ടം മേനെല്ലൂർ സതീശൻ പോറ്റിയുടെയും മുഖ്യകാർമ്മികത്വത്തിൽ മീനമാസത്തിലെ അവിട്ടം നക്ഷത്രത്തിൽ തൃക്കൊടിയേറ്റോടെ സമാരംഭിച്ച് തിരുവാതിര നക്ഷത്രത്തിൽ തിരു-ആറാട്ടോടെ സമാപിക്കുന്നു.
മഹോത്സവത്തോടനുബന്ധിച്ച് ലക്ഷദീപം, അഗ്നിക്കാവടി, പാൽക്കാവടി, പൊങ്കാല എന്നിവ സമർപ്പിക്കുന്നതിനായി ആയിരങ്ങളാണ് ക്ഷേത്രത്തിൽ എത്തിച്ചേരുന്നത്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
September 09, 2025 12:47 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/Thiruvananthapuram/
ആയിരം വർഷം പഴക്കമുള്ള പെരുങ്ങുഴി ശ്രീ രാജരാജേശ്വരി ക്ഷേത്രം