TRENDING:

‘മൂൺ ഷെയ്ഡ്സ് – എ പാക്ക് സ്റ്റോറി’: മൃഗങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി 13 കാരിയുടെ നോവൽ

Last Updated:

"വട്ടിയൂർക്കാവ് സ്വദേശിനിയായ ഈ കൊച്ചുമിടുക്കിയുടെ നേട്ടം നമ്മുടെ കുട്ടികളിൽ ഒളിഞ്ഞുകിടക്കുന്ന സർഗ്ഗാത്മക കഴിവുകളുടെ ഉത്തമ ഉദാഹരണമാണ്."

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പതിമൂന്നാം വയസ്സിൽ കുട്ടികൾക്ക് വേണ്ടി ഒരു നോവൽ എഴുതിയിരിക്കുകയാണ് തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശിയായ സഹസ്യ സന. ഇംഗ്ലീഷിൽ എഴുതിയ ഈ നോവലിലെ കഥാപാത്രങ്ങളെല്ലാം തന്നെ മൃഗങ്ങളാണ്. 'മൂൺ ഷെയ്ഡ്സ്, എ പാക്ക് സ്റ്റോറി' എന്ന നോവലിൻ്റെ പ്രകാശനം വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു.
നോവൽ പ്രകാശനം ചെയ്യുന്നു
നോവൽ പ്രകാശനം ചെയ്യുന്നു
advertisement

തിരുവനന്തപുരം പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ സഹസ്യ സന എന്ന മിടുക്കി എഴുതിയ 'Moonshades-A Pack Story' എന്ന ഇംഗ്ലീഷ് നോവൽ ജീവിവർഗങ്ങളുടെ സൂക്ഷ്മമായ നിരീക്ഷണത്തെയും ശേഷം അവ ഭാവനാപരമായ കൃതിയായി രൂപപ്പെടുത്തുന്നതിൻ്റെയും പുതു മാതൃക പകർന്നു നൽകുന്നു. പതിമൂന്നാം വയസ്സിൽ മൃഗങ്ങളെ മാത്രം കഥാപാത്രങ്ങളാക്കി, കുട്ടികൾക്കായി ഒരു മുഴുനീള നോവൽ എഴുതാൻ സഹസ്യ കാണിച്ച ഭാവനയും കഴിവും പ്രശംസനീയമാണ്. വട്ടിയൂർക്കാവ് സ്വദേശിനിയായ ഈ കൊച്ചുമിടുക്കിയുടെ നേട്ടം നമ്മുടെ കുട്ടികളിൽ ഒളിഞ്ഞുകിടക്കുന്ന സർഗ്ഗാത്മക കഴിവുകളുടെ ഉത്തമ ഉദാഹരണമാണെന്ന് പുസ്തക പ്രകാശനം നിർവഹിച്ച മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ശരിയായ പ്രോത്സാഹനം ലഭിച്ചാൽ അവർക്ക് അത്ഭുതങ്ങൾ സൃഷ്ടിക്കാൻ സാധിക്കുമെന്ന് സഹസ്യ തെളിയിച്ചിരിക്കുന്നു. ഇത്തരം നേട്ടങ്ങൾ നമ്മുടെ വിദ്യാഭ്യാസ മേഖലയ്ക്ക് നൽകുന്ന ഊർജ്ജം ചെറുതല്ലെന്നും കുട്ടികളുടെ ഭാവനയെയും ചിന്തയെയും പ്രോത്സാഹിപ്പിക്കുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കാൻ നമുക്ക് ഓരോരുത്തർക്കും ഉത്തരവാദിത്തമുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഈ ചെറിയ പ്രായത്തിൽ തന്നെ ഒരു പൂർണ്ണ നോവൽ എഴുതി തീർക്കുന്നതിന് പ്രോത്സാഹനമായത് മാതാപിതാക്കളുടെ പ്രോത്സാഹനവും  പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപകരുടെ മാർഗ്ഗ നിർദ്ദേശങ്ങളും ആണ്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/Thiruvananthapuram/
‘മൂൺ ഷെയ്ഡ്സ് – എ പാക്ക് സ്റ്റോറി’: മൃഗങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി 13 കാരിയുടെ നോവൽ
Open in App
Home
Video
Impact Shorts
Web Stories