സർവേ നടത്തിയ പത്ത് മേഖലകളിൽ ഏറ്റവും കൂടുതൽ പക്ഷികളെ കണ്ടെത്തിയത് കോട്ടൂർ (85 ഇനം), അരിപ്പ (83 ഇനം) വനമേഖലകളിലാണ്. ഇവയിൽ അപൂർവ്വ ഇനങ്ങളിൽ കണ്ടെത്തിയത് പശ്ചിമഘട്ടത്തിൽ പോലും കാണാൻ പ്രയാസമുള്ള ശ്രീലങ്കൻ ഫ്രോഗ്മൗത്തിനെ (Sri Lanka frogmouth) ആണ്. അരിപ്പയിലാണ് ശ്രീലങ്കൻ ഫ്രോഗ്മൗത്തിനെ കണ്ടെത്തിയത്.
കൂടാതെ ചേഞ്ചബിൾ ഹോക് ഈഗിൾ, കോമൺ ബസാർഡ് തുടങ്ങിയവയും പട്ടികയിലുണ്ട്. തണ്ണീർത്തടങ്ങളിലെ അതിഥികളും ലിസ്റ്റിൽ ഇടം നേടി. വെള്ളായണി-പുഞ്ചക്കരി പാടശേഖരങ്ങളിൽ നിന്ന് അമുർ ഫാൽക്കൺ, പെരെഗ്രിൻ ഫാൽക്കൺ തുടങ്ങിയ 76 ഇനം പക്ഷികളെ കണ്ടെത്തി.
advertisement
നഗരത്തിനുള്ളിലെ പാലോട് JNTBGRI (50 ഇനം), ആക്കുളം-വേളി പ്രദേശം (51 ഇനം) എന്നിവിടങ്ങളിലെ കണ്ടെത്തലുകൾ വികസനത്തിനിടയിലും ഇത്തരം 'ഗ്രീൻ സ്പേസുകൾ' സംരക്ഷിക്കേണ്ടതിൻ്റെ പ്രാധാന്യം ഓർമ്മിപ്പിക്കുന്നു.
മൈഗ്രേറ്ററി പക്ഷികൾ: ഇന്ത്യൻ പിറ്റ (കാവപ്പൊന്മാൻ), ഓറഞ്ച്-ഹെഡഡ് ത്രഷ് തുടങ്ങിയ ദേശാടനക്കിളികളുടെ സാന്നിധ്യം നഗരത്തിൻ്റെ പാരിസ്ഥിതിക ആരോഗ്യം മികച്ചതാണെന്ന് തെളിയിക്കുന്നു.
