TRENDING:

കർഷക കരുത്തിൻ്റെ 63 വർഷങ്ങൾ; പാലോട് മേളയ്ക്ക് ആവേശകരമായ തുടക്കം

Last Updated:

പാരമ്പര്യമായ കന്നുകാലി ചന്ത, കാർഷിക പ്രദർശനങ്ങൾ, കലാസാംസ്കാരിക പരിപാടികൾ എന്നിവ കോർത്തിണക്കി ഒരുക്കിയിരിക്കുന്ന മേള ഡി.കെ. മുരളി എംഎൽഎ ഉദ്ഘാടനം ചെയ്തു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മണ്ണിനെയും വിണ്ണിനെയും വരുതിയിലാക്കി കാർഷികവൃത്തിയിലൂടെ അതിജീവനത്തിൻ്റെ പുത്തൻ അധ്യായങ്ങൾ രചിച്ച കരുത്തുറ്റ കർഷകരുടെ പാരമ്പര്യം ഉയർത്തിപ്പിടിച്ച് 63-ാമത് പാലോട് മേളയ്ക്ക് ആവേശകരമായ തുടക്കമായി. പഴയകാലത്തെ കന്നുകാലിച്ചന്ത എന്ന സംസ്കൃതിയെ കാലത്തിനൊപ്പം ചേർത്തുവെച്ച് പുതിയ തലമുറയ്ക്കും ആവേശമാകുന്ന രീതിയിലാണ് ഇത്തവണ മേള സംഘടിപ്പിച്ചിരിക്കുന്നത്. കന്നുകാലി ചന്ത, കാർഷിക-കലാ സാംസ്കാരിക മേള, വിനോദസഞ്ചാര വാരാഘോഷം എന്നിവ ഒത്തിണങ്ങുന്ന ഈ ബൃഹത്തായ സംഗമത്തിൻ്റെ ഉദ്ഘാടനം ഡി.കെ. മുരളി എംഎൽഎ നിർവ്വഹിച്ചു.
മേളയുടെ ഉദ്ഘാടന ചടങ്ങിൽ നിന്നും 
മേളയുടെ ഉദ്ഘാടന ചടങ്ങിൽ നിന്നും 
advertisement

കർഷകരുടെ കരുത്തും ആർജ്ജവവും വിളിച്ചോതുന്ന പാലോട് മേള, നാടിൻ്റെ കാർഷിക സംസ്കൃതിയെയും വിനോദസഞ്ചാര സാധ്യതകളെയും ഒരുപോലെ അടയാളപ്പെടുത്തുന്ന വേദിയായി മാറിയിരിക്കുകയാണ്. കേരളത്തിലെ തന്നെ ഏറ്റവും വലിയ കാർഷിക മേളകളിലൊന്നായ പാലോട് മേളയിൽ ഇത്തവണ വൈവിധ്യമാർന്ന കാഴ്ചകളാണ് ഒരുക്കിയിരിക്കുന്നത്. അപൂർവ ഇനത്തിൽപ്പെട്ട കന്നുകാലികളുടെ പ്രദർശനവും വിപണനവുമാണ് മേളയുടെ പ്രധാന ആകർഷണം.

കൃഷി വകുപ്പിൻ്റെയും വിവിധ സർക്കാർ ഏജൻസികളുടെയും നേതൃത്വത്തിലുള്ള പ്രദർശന സ്റ്റാളുകൾ കർഷകർക്കും വിദ്യാർത്ഥികൾക്കും ഒരുപോലെ അറിവ് പകരുന്നതാണ്. കൂടാതെ, വൈകുന്നേരങ്ങളിൽ അരങ്ങേറുന്ന കലാസാംസ്കാരിക പരിപാടികളും വിനോദസഞ്ചാര വാരാഘോഷത്തിൻ്റെ ഭാഗമായുള്ള പ്രത്യേക പ്രദർശനങ്ങളും മേളയ്ക്ക് മാറ്റുകൂട്ടുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

നാടിൻ്റെ തനിമ വിളിച്ചോതുന്ന നാടൻ വിഭവങ്ങളുടെ ഭക്ഷ്യമേളയും വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായി ഒരുക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ പതിനായിരക്കണക്കിന് ആളുകൾ എത്തുമെന്ന് പ്രതീക്ഷിക്കുന്ന മേള, മേഖലയുടെ സാമ്പത്തിക സാംസ്കാരിക വികസനത്തിന് വലിയൊരു മുതൽക്കൂട്ടാകും.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/Thiruvananthapuram/
കർഷക കരുത്തിൻ്റെ 63 വർഷങ്ങൾ; പാലോട് മേളയ്ക്ക് ആവേശകരമായ തുടക്കം
Open in App
Home
Video
Impact Shorts
Web Stories