TRENDING:

ആലിയിറക്കം ബീച്ച്, വർക്കലയിലെ അധികമാർക്കും അറിയപ്പെടാത്ത മനോഹര തീരം

Last Updated:

വർക്കല പാപനാശം കടൽത്തീരത്ത് നിന്ന് അധികം ദൂരെ ഇല്ലാതെയാണ് ആലിയിറക്കം ബീച്ച് സ്ഥിതി ചെയ്യുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കടൽത്തീരങ്ങളെല്ലാം വളരെ മനോഹരമായവയാണ്... കാണുംതോറും വീണ്ടും വീണ്ടും കാണാൻ ആഗ്രഹം തോന്നുന്നത്. ആ കൂട്ടത്തിൽ വളരെ വ്യത്യസ്തമാണ് വർക്കലയിലെ കടൽത്തീരങ്ങൾ. കടൽത്തീരങ്ങളോട് ചേർന്ന് പ്രകൃതിദത്തമായി രൂപപ്പെട്ട വലിയ കുന്നുകൾ ഇവിടെയുണ്ട്. ഈ കുന്നിൻ മുകളിൽ നിന്നുള്ള കടൽക്കാഴ്ച എന്നു പറയുന്നത് അതൊരു വല്ലാത്ത ഫീൽ തന്നെയാണ്.
ആലിയിറക്കം ബീച്ച്
ആലിയിറക്കം ബീച്ച്
advertisement

വർക്കല കടൽത്തീരങ്ങൾ വ്യത്യസ്തമാകുന്നത് കുന്നുകളുടെ സാന്നിധ്യം കൊണ്ടാണ്. അതിൽ തന്നെ വളരെ വ്യത്യസ്തവും അധികമാർക്കും അറിയപ്പെടാത്തതുമായ ഒരു കടൽ തീരം പരിചയപ്പെടാം. ആലിയിറക്കം ബീച്ച്. വർക്കല പാപനാശം കടൽത്തീരത്ത് നിന്ന് അധികം ദൂരെ ഇല്ലാതെയാണ് ആലിയിറക്കം ബീച്ച് സ്ഥിതി ചെയ്യുന്നത്. വർക്കല ക്ലിഫിനു മുകളിൽ എത്തിയാലും കുന്നൻപുറത്ത് നിന്നുള്ള കടൽ കാഴ്ചകൾ ആസ്വദിക്കാനാകും. പക്ഷേ ആലിയിറക്കം ബീച്ചിൽ അധികം ബഹളവും തിരക്കും ഇല്ലാത്തതിനാൽ സ്വസ്ഥമായ ഒരു സായാഹ്നം നിങ്ങൾക്ക് ആസ്വദിക്കാൻ ആകും. സൺ ബാത്തും, തെളിഞ്ഞ വെള്ളമണൽ നിറഞ്ഞ കടൽത്തീരത്ത് കൂടിയുള്ള ചെറുനടത്തവും യാതൊരു തിരക്കും ബഹളവും ഇല്ലാതെ ആസ്വദിക്കാനാകുമെന്നതാണ് ആലിയിറക്കം ബീച്ചിൻ്റെ സവിശേഷതകളിൽ ഒന്ന്.

advertisement

വർക്കലയുടെ തിരക്കുകളിൽ നിന്ന് മാറി നിൽക്കുന്നുവെങ്കിലും ഇവിടെ സ്റ്റേ ചെയ്യുന്ന വിദേശികൾക്ക് താമസിക്കാൻ റിസോർട്ടുകൾ ഉൾപ്പെടെയുള്ള മികച്ച സൗകര്യങ്ങളും ലഭ്യമാണ്. വർക്കലയും പരിസരപ്രദേശങ്ങളും സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർക്ക് ആലിയിറക്കം ബീച്ച് കൂടി സന്ദർശന ലിസ്റ്റിൽ ഉൾപ്പെടുത്താവുന്നതാണ്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/Thiruvananthapuram/
ആലിയിറക്കം ബീച്ച്, വർക്കലയിലെ അധികമാർക്കും അറിയപ്പെടാത്ത മനോഹര തീരം
Open in App
Home
Video
Impact Shorts
Web Stories