TRENDING:

ആനപ്പെട്ടി ശ്രീകൃഷ്ണക്ഷേത്രം: ചതുരശ്രീകോവിലിലെ പവിത്രത

Last Updated:

വിശ്വാസങ്ങളുടെ കാര്യത്തില്‍ അപൂര്‍വ്വതകളും പ്രത്യേകതകളും ധാരാളമുള്ള ക്ഷേത്രമാണ് ആനപ്പെട്ടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം. ക്ഷേത്രത്തിൽ മനോഹരമായ ചതുര ശ്രീകോവിലുണ്ട്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഗുരുവായൂരിലെ ഉണ്ണിക്കണ്ണനായും, രാധാ സമേതനായ ഗോപ ബാലൻ ആകുമ്പോൾ കാമുകനായും, പാഞ്ചാലിയുടെ രക്ഷകനായി കൗരവ സദസ്സിൽ എത്തുമ്പോൾ സഹോദരനായും, കംസ നിഗ്രഹത്തിലൂടെ ശത്രുവിനെ ചെറുത്തു തോൽപ്പിക്കുമ്പോൾ ഈശ്വരതുല്യനായും അർജുനൻ്റെ തേരാളിയാകുമ്പോൾ ഉത്തമനായ സുഹൃത്തായും മാറുന്ന എത്രയോ കൃഷ്ണഭാവങ്ങൾ.
ക്ഷേത്രം
ക്ഷേത്രം
advertisement

കൃഷ്ണഭക്തി എന്ന വിശ്വാസത്തിലേക്ക് നടന്നടുക്കാൻ കേരളത്തിൽ നിരവധി കൃഷ്ണ ക്ഷേത്രങ്ങൾ ഉണ്ട്. ഓരോ ക്ഷേത്രത്തിലെയും ആരാധനാ രൂപങ്ങൾ തമ്മിൽ വ്യത്യാസവും ഉണ്ട്. എന്നിരുന്നാലും കൃഷ്ണഭക്തരെ സംബന്ധിച്ചിടത്തോളം ഓരോ കൃഷ്ണനും അത്രയും പരിപാവനവും ഒരുതവണയെങ്കിലും സന്ദർശിച്ചിരിക്കണമെന്ന് ആഗ്രഹം തോന്നുന്നത് ആണ്. അങ്ങനെയുള്ള വളരെ വ്യത്യസ്തതമാർന്ന ഒരു ശ്രീകൃഷ്ണ ക്ഷേത്രത്തെക്കുറിച്ച് അറിയാം. തിരുവനന്തപുരം നെടുമങ്ങാട് തൊളിക്കോടിന് സമീപമുള്ള ആനപ്പെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം. ചതുരശ്രീകോവിലാണ് ഈ ക്ഷേത്രത്തിൻ്റെ സവിശേഷതകളിൽ ഒന്ന്.

പുരാതനമായൊരു ശ്രീകൃഷ്ണക്ഷേത്രമാണ് ആനപ്പെട്ടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം. വിശ്വാസങ്ങളുടെ കാര്യത്തില്‍ അപൂര്‍വ്വതകളും പ്രത്യേകതകളും ധാരാളമുള്ള ക്ഷേത്രമാണ് ആനപ്പെട്ടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം. ക്ഷേത്രത്തിൽ മനോഹരമായ ചതുര ശ്രീകോവിലുണ്ട്. ഭഗവദ്ഗീത വായിക്കുന്ന ശ്രീകൃഷ്ണൻ്റെയും രഥത്തിന് മുകളിൽ അത് കേൾക്കുന്ന അർജ്ജുനൻ്റെയും ഒരു ശിൽപം ക്ഷേത്രത്തിന് മുന്നിൽ കാണാം. മീനമാസത്തിലാണ് പ്രതിഷ്‌ഠാ വാർഷികം. മൂന്ന് ദിവസമാണ് പ്രതിഷ്‌ഠാ വാർഷിക ദിനാഘോഷങ്ങൾ. ഗണപതിഹോമം, ലക്ഷാർച്ചന, സഹസ്ര ദീപം, പാൽപായസ പൊങ്കാല, നവകലശ പൂജ, അന്നദാനം, സാംസ്‌കാരിക സമ്മേളനം, ഭജന, സഹായ വിതരണം തുടങ്ങിയവയെല്ലാം പ്രതിഷ്‌ഠാ ദിനാഘോഷങ്ങളുടെ ഭാഗമാണ്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ചിങ്ങമാസത്തിലെ ശ്രീകൃഷ്ണ ജന്മാഷ്ടമി ജയന്തി ഉത്സവം വിശേഷാൽ പൂജകളോടും ആചാരങ്ങളോടും കൂടി ഇവിടെ ആഘോഷിക്കപ്പെടുന്നു. അഭിഷേകം, വിവിധ അർച്ചനകൾ എന്നിവയുൾപ്പെടെ വിവിധ വൈഷ്ണവ പൂജകളും ആചാരങ്ങളും ക്ഷേത്രത്തിൽ ആചരിക്കുന്നു. വിഷു, രാമായണ മാസം, തിരുവോണം, ഏകാദശി എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന വിശേഷ ദിവസങ്ങൾ.

മലയാളം വാർത്തകൾ/ വാർത്ത/Kerala/Thiruvananthapuram/
ആനപ്പെട്ടി ശ്രീകൃഷ്ണക്ഷേത്രം: ചതുരശ്രീകോവിലിലെ പവിത്രത
Open in App
Home
Video
Impact Shorts
Web Stories