TRENDING:

യക്ഷി എന്നതിൽ നിന്ന് ഉത്ഭവിച്ച ഇശക്കിയമ്മൻ; തമിഴ് സംസ്കാരത്തിലെ ദേവതയ്ക്ക് ധനുവച്ചപുരത്ത് ക്ഷേത്രം

Last Updated:

തമിഴ് സംസ്കാരത്തിൽ ആരാധിക്കപ്പെടുന്ന ഒരു ഹിന്ദു ദേവതയാണ് ഇശക്കിയമ്മൻ. ഇശക്കിയമ്മനൊപ്പം ഇവിടെ വാണരുളുന്ന മാടൻ തമ്പുരാൻ, ശ്രീ പരമേശ്വരൻ്റെ പുത്രനാണ് എന്നാണ് ഐതിഹ്യം.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം ജില്ലയിലെ ധനുവച്ചപുരത്താണ് പുരാതനമായ കുളങ്ങരക്കോണം ഇശക്കിയമ്മൻ മാടൻ തമ്പുരാൻ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രം സ്ഥിതി ചെയ്യുന്ന ധനുവച്ചപുരം എന്ന സ്ഥലനാമത്തിന് പിന്നിൽ മഹാഭാരത കഥയുമായി ബന്ധമുള്ള ഒരു ഐതിഹ്യമുണ്ട്.
ക്ഷേത്രം 
ക്ഷേത്രം 
advertisement

പണ്ട് പഞ്ചപാണ്ഡവർ ഈ വഴി സഞ്ചരിക്കുന്ന സമയത്ത്, അവരിൽ ഒരാളായ അർജ്ജുനൻ തൻ്റെ അമ്പ് എയ്ത ശേഷം ധനുസ്സ് (വില്ല്) ഈ സ്ഥലത്ത് താഴെ വെച്ചെന്നും, അങ്ങനെ ഈ സ്ഥലം ധനുവച്ചപുരം എന്നറിയപ്പെട്ടെന്നുമാണ് പഴമൊഴി. ഈ ഐതിഹ്യം പ്രദേശത്തിൻ്റെ പുരാതനമായ പ്രാധാന്യം വിളിച്ചോതുന്നു. തമിഴ് സംസ്കാരത്തിൽ ആരാധിക്കപ്പെടുന്ന ഒരു ഹിന്ദു ദേവതയാണ് ഇശക്കിയമ്മൻ. സംസ്‌കൃത പദമായ 'യക്ഷി'യിൽ നിന്നാണ് ഈ ദേവതയുടെ പേര് ഉത്ഭവിച്ചത്. ദയാലുവായതും എന്നാൽ ഉഗ്ര രൂപത്തോട് കൂടിയതുമായ ഈ ദേവതയെ സർവ്വശക്തയായിട്ടാണ് ഭക്തർ കണക്കാക്കുന്നത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഇശക്കിയമ്മനെ ആരാധിക്കുന്നതിലൂടെ ഭയത്തിൽ നിന്ന് മോചനം, ദുരിതങ്ങളെ മറികടക്കാനുള്ള ശക്തി, പ്രതികൂല സാഹചര്യങ്ങളിൽ സഹായം, സമ്പത്തും സമൃദ്ധിയും, ദുഷ്ടശക്തികളെ നിഗ്രഹിക്കൽ, ജീവിത വിജയം, സന്താന സൗഭാഗ്യം എന്നിവ ലഭിക്കുമെന്നാണ് വിശ്വാസം. കന്യാകുമാരി ജില്ലയിലെ മുപ്പണ്ടലിലാണ്  ഇശക്കിയമ്മൻ്റെ പ്രധാന ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇശക്കിയമ്മനൊപ്പം ഇവിടെ വാണരുളുന്ന മാടൻ തമ്പുരാൻ, ശ്രീ പരമേശ്വരൻ്റെ പുത്രനാണ് എന്നാണ് ഐതിഹ്യം. കുളങ്ങരക്കോണം ശ്രീ ഇശക്കിയമ്മൻ മാടൻ തമ്പുരാൻ ട്രസ്റ്റിൻ്റെ കീഴിലാണ് ക്ഷേത്രത്തിൻ്റെ എല്ലാ പ്രവർത്തനങ്ങളും നടന്നുപോരുന്നത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/Thiruvananthapuram/
യക്ഷി എന്നതിൽ നിന്ന് ഉത്ഭവിച്ച ഇശക്കിയമ്മൻ; തമിഴ് സംസ്കാരത്തിലെ ദേവതയ്ക്ക് ധനുവച്ചപുരത്ത് ക്ഷേത്രം
Open in App
Home
Video
Impact Shorts
Web Stories