TRENDING:

'അരിവാളം ബീച്ച്'; എത്ര കണ്ടാലും മതിവരാത്ത വിശാലമായ കടൽ തീരം

Last Updated:

കേരള സംസ്ഥാന തീരദേശ വികസന കോർപ്പറേഷന്റെ കീഴിൽ മത്സ്യഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി പ്രാദേശിക ടൂറിസം വികസനത്തിനായി വെട്ടൂർ ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കിയതാണ് അരിവാളം ടൂറിസം പദ്ധതി. ടൂറിസത്തിന്റെ അനന്ത സാദ്ധ്യതകൾ ലക്ഷ്യം വച്ച് 2016 ൽ യാഥാർത്ഥ്യമായ പദ്ധതിയാണിത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
എപ്പോഴും വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഇടങ്ങളാണ് കടൽത്തീരങ്ങൾ. സഞ്ചാരികളെ സംബന്ധിച്ച് ഓരോ കടലും വ്യത്യസ്തമാണ്.ഓരോ കടലിനും ഓരോ സൗന്ദര്യമാണ് എന്നാണ് സഞ്ചാരികളുടെ പക്ഷം.എത്ര തവണ കടൽ കണ്ടാലും മതിവരാത്തവരാണ് നിങ്ങളെങ്കിൽ നിങ്ങൾക്ക് എത്താൻ പറ്റിയ ഒരിടമാണ് 'അരിവാളം ബീച്ച്'.
advertisement

വർക്കല വെട്ടൂർ പഞ്ചായത്തിലാണ് ഈ മനോഹരമായ കടൽതീരം സ്ഥിതിചെയ്യുന്നത്. കേരള സംസ്ഥാന തീരദേശ വികസന കോർപ്പറേഷന്റെ കീഴിൽ മത്സ്യഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി പ്രാദേശിക ടൂറിസം വികസനത്തിനായി വെട്ടൂർ ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കിയതാണ് അരിവാളം ടൂറിസം പദ്ധതി.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ടൂറിസത്തിന്റെ അനന്ത സാദ്ധ്യതകൾ ലക്ഷ്യം വച്ച് 2016 ൽ യാഥാർത്ഥ്യമായ പദ്ധതിയാണിത്. എന്നാൽ, നിലവിൽ ബീച്ചിലെ അടിസ്ഥാന വികസന സൗകര്യങ്ങൾ പലതും ഇപ്പോഴും അപര്യാപ്തമാണ് അതിനാൽ തന്നെ മുതിർന്നവരും കുട്ടികളും ഒക്കെയായി എത്തുമ്പോൾ അല്പം മുൻകരുതൽ വേണം. വിശാലമായ അരിവാളം ബീച്ച് പാർക്കിൽ വാരാന്ത്യ ദിനങ്ങളിൽ നിരവധി ആഭ്യന്തര വിനോദ സഞ്ചാരികളാണ് എത്തുന്നത്. വർക്കലയിലേക്കും സമീപ പ്രദേശങ്ങളിലേക്കും ഒക്കെ ട്രിപ്പ് പ്ലാൻ ചെയ്യുന്നവർക്ക് അരിവാളം ബീച്ച് കൂടി സന്ദർശിച്ചാണ് മടങ്ങുന്നത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/Thiruvananthapuram/
'അരിവാളം ബീച്ച്'; എത്ര കണ്ടാലും മതിവരാത്ത വിശാലമായ കടൽ തീരം
Open in App
Home
Video
Impact Shorts
Web Stories