ആർട്സ് കോളേജിലെ വിദ്യാർത്ഥിനികളെ എസ് എഫ് ഐ നേതാക്കൾ ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖ പുറത്തായി. വനിതാ മതിലിലും പ്രകടനത്തിലും പങ്കെടുക്കാത്തതിനാണ് വിദ്യാർത്ഥിനികളെ എസ് എഫ് ഐ നേതാക്കൾ ഭീഷണിപ്പെടുത്തിയത്.
കോളേജ് യൂണിയൻ നേതാക്കൾ വിദ്യാർത്ഥിനികളെ യൂണിയൻ മുറിയിൽ വെച്ച് ചോദ്യം ചെയ്യുന്നതിന്‍റെ ശബ്ദരേഖയാണ് പുറത്തായത്. വനിതാമതിലിൻറെ പ്രചാരണ പരിപാടികളിൽ നിന്ന് വിട്ടുനിന്ന പെൺകുട്ടികളെയാണ് നേതാക്കൾ ഭീഷണിപ്പെടുത്തുന്നത്.
യൂണിവേഴ്സിറ്റി കോളേജ് സംഭവത്തിൽ ഗവർണർ റിപ്പോർട്ട് തേടി
അതേസമയം, യൂണിവേഴ്സിറ്റി കോളേജ് സംഭവത്തിൽ റിപ്പോർട്ട് തേടി ഗവർണർ. സംഘർഷത്തെക്കുറിച്ചും പരീക്ഷ നടത്തിപ്പിലെ ക്രമക്കേടുകളെക്കുറിച്ചും അടിയന്തിരമായി റിപ്പോർട്ട് നൽകാനാണ് കേരള സർവ്വകലാശാല വൈസ് ചാൻസിലർക്ക് നിർദ്ദേശം നൽകിയത്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Jul 16, 2019 11:29 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'വനിതാമതിലിൽ പങ്കെടുക്കാതിരുന്നതിന് ഭീഷണിപ്പെടുത്തി'; SFI നേതാക്കൾക്കെതിരെ തിരുവനന്തപുരം ആർട്സ് കോളേജിലെ വിദ്യാർത്ഥിനികൾ
