യൂണിവേഴ്സിറ്റി കോളേജ് സംഭവത്തിൽ ഗവർണർ റിപ്പോർട്ട് തേടി

Last Updated:

അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് ഗവർണറെ കാണും.

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് സംഭവത്തിൽ റിപ്പോർട്ട് തേടി ഗവർണർ. സംഘർഷത്തെക്കുറിച്ചും പരീക്ഷ നടത്തിപ്പിലെ ക്രമക്കേടുകളെക്കുറിച്ചും അടിയന്തിരമായി റിപ്പോർട്ട് നൽകാനാണ് കേരള സർവ്വകലാശാല വൈസ് ചാൻസിലർക്ക് നിർദ്ദേശം നൽകിയത്.
അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് ഗവർണറെ കാണും. അതേസമയം, അഖിലിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ 16 പേരെ കൂടി തിരിച്ചറിഞ്ഞതായി പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകും.
കേസിൽ അറസ്റ്റിലായ ആറ് പേർക്കായി പൊലീസ് കസ്റ്റഡി അപേക്ഷ നൽകും. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ള അഖിലിന്‍റെ മൊഴിയെടുക്കാന്‍ ഡോക്ടര്‍മാരോട് അനുമതി തേടാനും അന്വേഷണസംഘം തീരുമാനിച്ചു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
യൂണിവേഴ്സിറ്റി കോളേജ് സംഭവത്തിൽ ഗവർണർ റിപ്പോർട്ട് തേടി
Next Article
advertisement
ഡൽഹി ​കോർപറേഷൻ ഉപതിരഞ്ഞെടുപ്പ്; 12ൽ 7 സീറ്റുമായി BJP; എഎപിക്ക് 3 സീറ്റ്
ഡൽഹി ​കോർപറേഷൻ ഉപതിരഞ്ഞെടുപ്പ്; 12ൽ 7 സീറ്റുമായി BJP; എഎപിക്ക് 3 സീറ്റ്
  • ഡൽഹി കോർപറേഷൻ ഉപതിരഞ്ഞെടുപ്പിൽ 12 സീറ്റുകളിൽ 7 സീറ്റും ബിജെപി നേടി.

  • ആം ആദ്മി പാർട്ടി 3 സീറ്റുകളും കോൺഗ്രസും ഫോർവേഡ് ​ബ്ലോക്കും ഓരോ സീറ്റുകളും നേടി.

  • 250 സീറ്റുകളുള്ള ഡൽഹി കോർപറേഷനിൽ 116 സീറ്റുകളാണ് ഇപ്പോൾ ബിജെപിക്കുള്ളത്.

View All
advertisement