നഗരസഭാങ്കണത്തിൽ നടന്ന പരിപാടിയിൽ ആരോഗ്യ വിഭാഗം ക്ലീൻസിറ്റി മാനേജർ എം.ആർ. റാംകുമാർ അധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ എ.ആർ. ആരീഷ് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ, ശുചീകരണ തൊഴിലാളികൾ തുടങ്ങി നിരവധി പേർ കാമ്പയിനിൽ പങ്കെടുത്തു.
മയക്കുമരുന്ന് ലഹരിയുടെ ഉപയോഗത്തിന് തടയിടുന്നതിൻ്റെ ഭാഗമായാണ് പ്രാദേശിക തലത്തിൽ നഗരസഭ കാമ്പയിനുകൾ സംഘടിപ്പിക്കുന്നത്. വരും ദിവസങ്ങളിൽ നഗരത്തിൻ്റെ പ്രധാന കേന്ദ്രങ്ങളിൽ പൊതുജന പങ്കാളിത്തത്തോടെ കൂടുതൽ കാമ്പയിനുകൾ സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് ആറ്റിങ്ങൽ നഗരസഭ. ലഹരി വിമുക്ത പ്രവർത്തനങ്ങളിൽ ആറ്റിങ്ങൽ നഗരസഭ മുൻപും ശ്രദ്ധേയമായ ഇടപെടലുകളും പ്രവർത്തനങ്ങളും കാഴ്ചവച്ചിട്ടുണ്ട്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
November 19, 2025 5:34 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/Thiruvananthapuram/
ലഹരിവിരുദ്ധ പോരാട്ടം: ആറ്റിങ്ങൽ നഗരസഭയുടെ 'നഷാ മുക്ത് ഭാരത് അഭിയാൻ'
