നിർമ്മാണഘട്ടത്തിൽ തന്നെ ഈ സ്വപ്നപദ്ധതി ജനങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. ഇവിടെ മനോഹരമായ ഒരു ഫുട്ബോൾ ടർഫും ഒരുക്കിയിട്ടുണ്ട്. കലാ സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുന്നതിന് ആവശ്യമായ ഇടങ്ങളും ഈ പദ്ധതിയുടെ ഭാഗമായി നമ്മുക്ക് ലഭ്യമാകുന്നുണ്ട്. കുട്ടികൾക്കും, മുതിർന്നവർക്കും, ഭിന്നശേഷിക്കാർക്കും ഒരേപോലെ ഉപയോഗിക്കാൻ കഴിയുന്ന വിധത്തിലാണ് വാക്ക് വേ ഒരുങ്ങുന്നത്. പ്രഭാത/സായാഹ്ന നടത്തത്തിന് പൊതുജനങ്ങൾ നിലവിൽ വാക് വേ നല്ല രീതിയിൽ ഉപയോഗിച്ചു വരുന്നുണ്ട്. ഇതിന് പുറമെ വ്യായാമം ചെയ്യുന്നതിനുള്ള സ്ഥലം, വിനോദത്തിന് ആവശ്യമായ പ്ലേ ഏരിയകൾ, ഷട്ടിൽ കോർട്ടുകൾ തുടങ്ങിയവയും ഒരുങ്ങുകയാണ്. ജൈവ/അജൈവ മാലിന്യങ്ങൾ കൃത്യമായി ശേഖരിച്ചു സംസ്കരിക്കുന്നതിനുള്ള സംവിധാനവും, ഉദ്യാനത്തിൻ്റെ പരിപാലനത്തിനും സുരക്ഷയ്ക്കും ആവശ്യമായ ജീവനക്കാരെയും നഗരസഭ ഉറപ്പാക്കും.
advertisement
നഗര മധ്യത്തിൽ പ്രകൃതിയുടെ സൗന്ദര്യം തൊട്ടനുഭവിക്കുവാൻ സാധിക്കുന്ന ഇടമാണ് ആഴാങ്കൽ വാക്ക് വേ.