വിശ്വാസികളും അല്ലാത്തവരുമായി നിരവധി ആളുകളാണ് വൈകുന്നേരങ്ങളിൽ ഉൾപ്പെടെ പള്ളിയിലും പരിസരപ്രദേശങ്ങളിലും എത്തുന്നത്. ഇത്തവണത്തെ ബീമാപള്ളി ഉറൂസ് നവംബർ 22നാണ്. ആഘോഷങ്ങൾ അവസാനിക്കുക ഡിസംബർ രണ്ടിനും. കേരളത്തിലെ മുസ്ലിം ആരാധനാലയങ്ങളിൽ ഏറെ പഴക്കം ചെന്നതും പ്രസിദ്ധവുമാണ് തിരുവനന്തപുരത്തെ ബീമാപള്ളി. നാനാജാതി മതസ്ഥർക്ക് ആശ്രയവും അഭയവും കഷ്ടതകളിൽ നിന്നു മോചനവും ഇവിടെ നിന്ന് ലഭിക്കുന്നു. നബി പരമ്പരയിൽ പെട്ടവർ ഈ പള്ളിയിലെ ഖബറിൽ അന്ത്യവിശ്രമം കൊള്ളുന്നു.
അന്ത്യ പ്രവാചകനായ നബി തിരുമേനിയുടെ പരമ്പരയിൽപെട്ട ബീമാ ബീവി, മകൻ ശൈയ്ഖ് സെയ്യിദ് ശഹീദ് മാഹീൻ അബൂബക്കർ എന്നിവരുടെ ഖബറുകളാണ് ബീമാപള്ളിയിൽ ഉള്ളത്. കല്ലടി ബാവ എന്ന ഒരു സിദ്ധൻ്റെ ഖബറും ഇവിടെ ഉണ്ട്. ബീമാ ബീവിയുടെ പേരിൽ നിന്നാണ് ബീമാ പള്ളി എന്ന പേര് ഉണ്ടാകുന്നത്. നൂറ്റാണ്ടുകൾക്കു മുൻപ് മാലിക് ബിൻ ദീനാറിന് ശേഷം ഇസ്ലാം മത പ്രബോധനത്തിനായി ഇന്ത്യയിലെത്തിയ ഈ പുണ്യാത്മാക്കളുടെ സ്മരണയിൽ വർഷം തോറും ഉറൂസ് (ചന്ദനക്കുടം) ആഘോഷിക്കുന്നു.
advertisement
