പ്രമുഖ വനിതാ സംഗീത പ്രതിഭകളാണ് പരിപാടിയിൽ പ്രധാനമായും അണിനിരന്നത്. കേരളത്തിലെ ആദ്യ വനിതാ പ്രൊഫഷണൽ സിത്താർ വാദകയായ ശ്രീജ രാജേന്ദ്രൻ സിത്താറിൽ രാഗവിസ്മയം തീർത്തു. പ്രശസ്ത ഗായിക ദിപൻവിത ചക്രവർത്തി ഗസലുകൾ ആലപിച്ചു.
തലസ്ഥാനനഗരിയിലെ ന്യൂ ഇയർ ആഘോഷങ്ങൾ ജനുവരി മൂന്നിന് പരിസമാപ്തിയിലേക്ക് എത്തിയപ്പോൾ ഇത്തരമൊരു സംഗീത വിരുന്ന് ആസ്വാദകർക്ക് സമ്മാനിച്ചത് വേറിട്ട ഒരു അനുഭവമായിരുന്നു. ഹിന്ദുസ്ഥാനി സംഘത്തെ ആസ്വദിക്കുന്ന വലിയൊരു വിഭാഗം ആളുകൾ ഉണ്ട്. പ്രധാനമായി ഇത്തരം സംഗീത ആസ്വാദകരെ തന്നെയാണ് പരിപാടി ലക്ഷ്യമിടുന്നത്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
Jan 05, 2026 12:52 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/Thiruvananthapuram/
തലസ്ഥാനത്ത് രാഗവിസ്മയം തീർത്ത് 'ഭൂപാലി'; ന്യൂ ഇയർ ആഘോഷങ്ങൾക്ക് സംഗീതസാന്ദ്രമായ സമാപനം
