TRENDING:

തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി കൗൺസിലർ കെ അനിൽകുമാർ ഓഫീസിനുള്ളിൽ ജീവനൊടുക്കി;കുറിപ്പില്‍ ബിജെപിക്കെതിരെ പരാമര്‍ശം 

Last Updated:

അനില്‍ നേതൃത്വം നല്‍കുന്ന സഹകരണ ബാങ്ക് സാമ്പത്തികമായി തകർന്ന സമയത്ത് പാർട്ടി സംരക്ഷിച്ചില്ലെന്ന് കുറിപ്പിൽ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം കോർപ്പറേഷൻ തിരുമല വാർഡ് ബിജെപി കൗൺസിലർ കെ അനിൽ കുമാറിനെ ഓഫീസിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ഓഫീസിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
News18
News18
advertisement

അനില്‍ നേതൃത്വം നല്‍കുന്ന സഹകരണ ബാങ്ക് സാമ്പത്തികമായി തകർന്ന സമയത്ത് പാർട്ടി സംരക്ഷിച്ചില്ലെന്ന് അനിൽകുമാറിന്റെ ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.ഇതുമായി ബന്ധപ്പെട്ട് കുറച്ച് ദിവസങ്ങളായി വലിയ മാനസിക പ്രശ്നത്തിലായിരുന്നുവെന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്. പൂജപ്പുര പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

അതേസമയം മരണ വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ വനിതാ മാധ്യമപ്രവർത്തകരെയടക്കം ബിജെപി പ്രവർത്തകർ കയ്യേറ്റം ചെയ്തു. ന്യൂസ് 18 വാർത്താ സംഘത്തിന്റെ ട്രൈപ്പോട് തകർത്തു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. സാധിക്കുന്നില്ലെങ്കിൽ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 0471-2552056)

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി കൗൺസിലർ കെ അനിൽകുമാർ ഓഫീസിനുള്ളിൽ ജീവനൊടുക്കി;കുറിപ്പില്‍ ബിജെപിക്കെതിരെ പരാമര്‍ശം 
Open in App
Home
Video
Impact Shorts
Web Stories