തിരുവനന്തപുരം കോർപറേഷനിലെ മുട്ടത്തറ വാർഡിൽ റോഡ് അറ്റകുറ്റപ്പണിക്ക് 12 ലക്ഷം പാസായതിന് പിന്നാലെയാണ് പ്രദേശവാസികളോട് മുട്ടത്തറ കൗണ്‍സിലറും സിപിഎം പ്രദേശിക നേതാവുമായ ബി രാജേന്ദ്രന്‍ ഒരു ലക്ഷം രൂപ കമ്മീഷന്‍ ചോദിച്ചത്. റോഡിന്റെ ഉപഭോക്താക്കളെ പണം കൊടുക്കാന്‍ തുടര്‍ച്ചയായി അദ്ദേഹം നിര്‍ബന്ധിക്കുകയായിരുന്നു. സമീപവാസി എന്ന നിലയിൽ സമീപിച്ച ചാനൽ റിപ്പോർട്ടറിൽ നിന്ന് 5000 രൂപ കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇതിന് പിന്നാലെയാണ് മേയറും പാർട്ടി ജില്ലാ സെക്രട്ടറിയും നടപടിയെടുത്തത്.
advertisement
എന്നാൽ കോർപറേഷൻ അംഗീകരിച്ച എസ്റ്റിമേറ്റ് പ്രകാരം രണ്ട് ലോഡ് മണൽ മാത്രം ഇറക്കാനാണ് വ്യവസ്ഥയുള്ളതെന്നും എന്നാൽ ഇതിൽ റോഡ് പണി പൂർത്തിയാക്കാനാകില്ലെന്നും ബി രാജേന്ദ്രൻ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇതിനാൽ കൂടുതൽ മണൽ എത്തിക്കുന്നതിനാണ് പണം കൈപ്പറ്റിയതെന്നും അദ്ദേഹം സമ്മതിച്ചു.
സിപിഎം പ്രതികരണം
'സിപിഎം ഒരു കാലത്തും അഴിമതി നടത്തുന്നവരെ സംരക്ഷിച്ചിട്ടില്ല. പാർട്ടി നേതൃത്വത്തിന് മുന്നില്‍ ഈ കൗണ്‍സിലറുടെ ഭാഗത്ത് നിന്ന് ഇതിന് മുമ്പ് ഒരിക്കലും ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പെട്ടിട്ടില്ല. ഇത്തരം വൃത്തിക്കേടുകള്‍ കാണിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി പാര്‍ട്ടി എല്ലായിപ്പോഴും സ്വീകരിച്ചിട്ടുണ്ട്. ഇക്കാര്യത്തിലും പാര്‍ട്ടി അതു തന്നെയാണ് തീരുമാനിച്ചിട്ടുള്ളത്. സിപിഎം മറ്റ് പാര്‍ട്ടികളില്‍ നിന്ന് തികച്ചും വ്യത്യസ്തമായ നിലപാടാണ് സ്വീകരിക്കുന്നത്. എന്നാല്‍, മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഇങ്ങനെയല്ല സ്വീകരിച്ചിട്ടുള്ളത്. നേരത്തെ യുഡിഎഫിന്റെയും ബിജെപിയുടെയും കൗണ്‍സിലര്‍മാര്‍ക്കെതിരായി ഗുരുതരമായ സാമ്പത്തിക ആരോപണങ്ങള്‍ വന്നിട്ടും യാതൊരു നടപടിയും സ്വീകരിക്കാതെ സംരക്ഷിക്കുകയാണ് അവര്‍ ചെയ്തത്. കോപറേഷന്‍ കഴിഞ്ഞ കാലങ്ങളില്‍ അഴിമതിക്കെതിരായ ശക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. ജീവനക്കാരുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന അഴിമതി ആരോപണങ്ങള്‍ മേയര്‍ തന്നെ നേരിട്ട് പൊലീസില്‍ പരാതി നല്‍കുന്ന രീതിയും സ്വീകരിച്ചിട്ടുണ്ട്'- വി ജോയി മാധ്യമങ്ങളോട് പറഞ്ഞു.
ബിജെപി പ്രതികരണം
കൈക്കൂലി തിരുവനന്തപുരം കോർപറേഷനിൽ കാലങ്ങളായി നടക്കുന്ന കാര്യമാണെന്നും എന്തെങ്കിലും നടക്കണമെങ്കിൽ കൈക്കൂലി കൊടുക്കണം എന്നതാണ് അവസ്ഥയെന്നും ബിജെപി നേതാവ് വി വി രാജേഷ് പ്രതികരിച്ചു. പുറത്തുവന്നത് മുട്ടത്തറ കൗൺസിലർ ബി രാജേന്ദ്രന്റെ നാണംകെട്ട ദൃശ്യങ്ങളാണ്. തിരഞ്ഞെടുപ്പിന് 45 ദിവസം മാത്രമേയുള്ളൂ എന്നത് കൊണ്ടാണ് രാജിവെച്ചത്. എല്ലാ വാർഡുകളിലും ബിജെപി പ്രതിഷേധ ജ്വാല തെളിയിക്കും. മേയർ ലണ്ടനിൽ പോയി അവാർഡ് വാങ്ങിയതിൽ വലിയ അഴിമതിയുണ്ട്. വരും മണിക്കൂറുകളിൽ അത് പുറത്തുവരുമെന്നും വി വി രാജേഷ് പറഞ്ഞു.
Summary: B. Rajendran, the Muttathara ward councillor in Thiruvananthapuram Corporation, has resigned following the release of a video showing him accepting a bribe for road construction. Mayor Arya Rajendran had demanded his resignation.