TRENDING:

'കരാര്‍ പാലിക്കണം; ബസിടാൻ കോര്‍പ്പറേഷന് ഇഷ്ടം പോലെ സ്ഥലമുണ്ട്'; ഗണേഷ്‍കുമാറിന് മറുപടിയുമായി മേയർ വിവി രാജേഷ്

Last Updated:

റൂട്ട് നിശ്ചയിക്കുന്നതിലടക്കം കരാറിന്റെ ലഘനം ഉണ്ടായിട്ടുണ്ടെന്നും വിവി രാജേഷ്

advertisement
മന്ത്രി ഗണേഷ് കുമാര്‌, മേയർ വി വി രാജേഷ്
മന്ത്രി ഗണേഷ് കുമാര്‌, മേയർ വി വി രാജേഷ്
advertisement

തിരുവനന്തപുരത്തെ ഇലക്ട്രിക് ബസ് സര്‍വീസ് വിവാദത്തിഗതാഗത മന്ത്രി കെ ബി ഗണേഷ്‍കുമാറിന് മറുപടിയുമായി മേയര്‍ വിവി രാജേഷ്. ബസ് സർവീസുമായി ബന്ധപ്പെട്ട കരാർ വ്യവസ്ഥകൾ പാലിക്കണമെന്നും റൂട്ട് നിശ്ചയിക്കുന്നതിലടക്കം കരാറിന്റെ ലഘനം ഉണ്ടായിട്ടുണ്ടെന്നും വിവി രാജേഷ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

advertisement

2023 ഫെബ്രുവരി 21നാണ് തിരുവനന്തപുരം കോർപ്പറേഷനും സ്മാർട്ട് സിറ്റിയും കെഎസ്ആര്‍ടിസിയും തമ്മികരാറുണ്ടാക്കിയത്. ഈ കാറിലെ വ്യവസ്ഥകൾ പാലിക്കണമെന്നാണ് മേയറുടെ ആവശ്യം. പീക്ക് ടൈമിഇലക്ട്രിക് ബസുകസിറ്റിയിൽ വേണമെന്ന കരാറിലെ വ്യവസ്ഥ പാലിക്കപ്പെടുന്നില്ലെന്നും ബസിന്റെ റൂട്ടടക്കമുള്ള കാര്യങ്ങൾ നിശ്ചയിക്കുന്നത് കോർപ്പറേഷനുമായി കൂടിയാലോചിക്കാതെയാണെന്നും സര്‍വീസിലെ ലാഭ വിഹിതം നൽകുന്നതിലും വീഴ്ച്ചയുണ്ടെന്നും മേയർ ആരോപിച്ചു.

advertisement

കത്ത് കൊടുത്താഇലക്ട്രിക് ബസ് തിരികെ നൽകാം എന്ന മന്ത്രിയുടെ പ്രതികരണത്തോട്, കോര്‍പ്പറേഷന് അത്തരം ആവശ്യങ്ങളൊന്നുമില്ലെന്നും ബസ് കെഎസ്ആര്‍ടിസി സ്റ്റാൻഡിമാത്രമേയിടുവെന്ന വാശി ഒന്നുമില്ലെന്നും കോർപ്പറേഷന് ഇഷ്ട്ടം പോലെ സ്ഥലം ഉണ്ടെന്നുമായിരുന്നു വിവി രാജേഷിന്റെ പ്രതികരണം. എന്നാനിലവിൽ അത്തരം ആലോചനകളില്ലെന്നും മേയർ പറഞ്ഞു.

advertisement

ലാഭ വിഹിതം കോർപ്പറേഷനുകൂടി നൽകാമെന്നാണ് കരാറിൽ പറഞ്ഞിരിക്കുന്നത്. കോർപ്പറേഷൻ പരിധിയിലുള്ള ഗ്രാമീണ മേഖലകളിലെ ഇടറോടുകളിലടക്കം ബസ് സർവീസ് എത്തണമെന്നാണ് മേയർ ആവശ്യപ്പെട്ടത്. നിലവിൽ കരാർ ലംഘനമാണ് നടന്നുകൊണ്ടിരിക്കുന്നത്. ബസുകളുടെ ബാറ്ററി ഏകദേശം മാറ്റാനുള്ള സമയമായി ബസ് ഓടരുതെന്നോ ബസ് തിരിച്ചെടുക്കണമെന്നോ ആഗ്രഹിക്കുന്നില്ലെന്നും കരാര്‍ നടപ്പാക്കണമെന്ന് മാത്രമാണ് പറയുന്നതെന്നും വിവി രാജേഷ് പറഞ്ഞു.ബസ് സര്‍വീസ് തുടരുന്നകാര്യത്തിലടക്കം  നിയമ വിദഗ്ധരുമായി ആലോചിച്ച് ആവശ്യമെങ്കിൽ തുടര്‍നടപടി സ്വീകരിക്കുമെന്നും വിവി രാജേഷ് പറഞ്ഞു.

advertisement

ഇ-ബസ് സർവീസുമായുള്ള കരാർ കെഎസ്ആർടിസി ലംഘിച്ചെന്നാരോപിച്ച് മുൻമേയആര്യാരാജേന്ദ്രഫേസ്ബുക്കിൽ പങ്കുവച്ച് പോസ്റ്റും വിവി രാജേഷ് വാർത്താ സമ്മേളനത്തിൽ വായിച്ചു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കരാര്‍ പാലിക്കണം; ബസിടാൻ കോര്‍പ്പറേഷന് ഇഷ്ടം പോലെ സ്ഥലമുണ്ട്'; ഗണേഷ്‍കുമാറിന് മറുപടിയുമായി മേയർ വിവി രാജേഷ്
Open in App
Home
Video
Impact Shorts
Web Stories