പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിൻ്റെ ഭാഗമായി കല്ലറ ഗ്രാമപഞ്ചായത്തിലെ മിതൃമ്മല ഗവ. ബോയ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ ഒരു കോടി രൂപ ചെലവഴിച്ച് നിർമ്മാണം പൂർത്തീകരിച്ച പുതിയ കെട്ടിടം ഉദ്ഘാടനത്തിന് ഒരുങ്ങുകയാണ്. നേരത്തെ മൂന്ന് കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച ബഹുനില കെട്ടിടത്തിനോട് ചേർത്താണ് പുതിയ കെട്ടിടവും പണി കഴിപ്പിച്ചിട്ടുള്ളത്. ഓട് പാകിയ കെട്ടിടങ്ങൾ ഉള്ള സ്കൂളുകൾ വളരെ കുറവുള്ള ജില്ലയിൽ മിതൃമല ബോയ്സ് ഹൈസ്കൂൾ വർഷങ്ങളോളം ഇങ്ങനെ പഴയ മുഖത്തോടെ നിലനിന്നു.
advertisement
കെട്ടിടങ്ങളിൽ പലതും കാലപ്പഴക്കം ചെന്നതും വിദ്യാർത്ഥികളുടെ സുരക്ഷയ്ക്ക് പോലും ഭീഷണിയായി മാറുകയും ചെയ്ത സമയത്താണ് ഇന്നത്തെ രീതിയിലേക്ക് ആധുനികവൽക്കരിക്കുന്നത്. ഒരു അത്യാധുനിക വിദ്യാലയം എന്ന നിലയിലേക്ക് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർന്നിരിക്കുകയാണ് ഈ സ്കൂൾ. മികച്ച വിദ്യാർത്ഥികളെ സൃഷ്ടിക്കുന്നതിനോടൊപ്പം തന്നെ മികച്ച പഠനാന്തരീക്ഷം അടിസ്ഥാന സൗകര്യ വികസനത്തിലൂടെ ഉറപ്പാക്കിക്കൊണ്ടാണ് സ്കൂളിൻ്റെ മുന്നേറ്റം.
