TRENDING:

ഹീറോയാണ് പീയൂഷ്, പരിമിതികളെ തുരത്തി ബോഡി ബിൽഡിംഗിൽ 'മിസ്റ്റർ തിരുവനന്തപുരം' പട്ടം സ്വന്തമാക്കി

Last Updated:

നാല് വർഷത്തെ കഠിന പ്രയത്നത്തിലൂടെ ഈ നേട്ടം കൈവരിച്ച യുവാവിനെ ഐ.ബി. സതീഷ് എം.എൽ.എ ആദരിച്ചു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
നിശ്ചയദാർഢ്യത്തിൻ്റെ കരുത്തിൽ പരിമിതികളെ തോൽപിച്ച് വിജയഗാഥ രചിച്ചിരിക്കുകയാണ് പൂവച്ചൽ സ്വദേശിയായ പീയൂഷ് എന്ന യുവാവ്. ശാരീരികമായ വെല്ലുവിളികളെ തൻ്റെ ലക്ഷ്യത്തിലേക്കുള്ള തടസ്സമായി കാണാതെ, കഠിനാധ്വാനത്തിലൂടെ അതിജീവനത്തിൻ്റെ പുതിയ പാത വെട്ടിത്തെളിച്ച പീയൂഷിൻ്റെ കഥ ഏതൊരാൾക്കും പ്രചോദനമാണ്.
പിയൂഷിനെ ആദരിക്കുന്നു
പിയൂഷിനെ ആദരിക്കുന്നു
advertisement

നാല് വർഷം മുൻപാണ് പീയൂഷ് തൻ്റെ കായിക സ്വപ്നങ്ങളുമായി ജിമ്മിലെത്തുന്നത്. ജന്മനാ ഉള്ള ശാരീരിക പരിമിതികളെ നിരന്തരമായ പരിശീലനത്തിലൂടെയും ആത്മവിശ്വാസത്തിലൂടെയും മറികടക്കാൻ ഈ യുവാവിന് സാധിച്ചു. ജിമ്മിലെ ചിട്ടയായ വർക്കൗട്ടുകളും കഠിനമായ പ്രയത്നവും നാലാം വർഷം പീയൂഷിനെ തേടി വലിയൊരു അംഗീകാരമെത്തിച്ചു.

2025-26 വർഷത്തെ ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ ശാരീരിക പരിമിതിയുള്ളവരുടെ വിഭാഗത്തിൽ 'മിസ്റ്റർ തിരുവനന്തപുരം' പട്ടം ചൂടിയാണ് പീയൂഷ് ഏവരെയും അത്ഭുതപ്പെടുത്തിയത്. തൻ്റെ കുറവുകളെ ഓർത്ത് തളർന്നിരിക്കാതെ, അവയെ കരുത്താക്കി മാറ്റി വേദിയിൽ തിളങ്ങിയ പീയൂഷിനെ ആദരിക്കാൻ  സാധിച്ചത് ഏറെ സന്തോഷം നൽകുന്ന കാര്യമാണെന്ന് പിയൂഷിൻ്റെ വീട്ടിലെത്തി അദ്ദേഹത്തെ ആദരിച്ച ഐ ബി സതീഷ് എംഎൽഎ പറഞ്ഞു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

നിശ്ചയദാർഢ്യമുണ്ടെങ്കിൽ ഏതൊരു പ്രതിസന്ധിയെയും മറികടന്ന് വിജയത്തിലെത്താം എന്നതിൻ്റെ ജീവിക്കുന്ന ഉദാഹരണമാണ് ഈ യുവാവ്.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/Thiruvananthapuram/
ഹീറോയാണ് പീയൂഷ്, പരിമിതികളെ തുരത്തി ബോഡി ബിൽഡിംഗിൽ 'മിസ്റ്റർ തിരുവനന്തപുരം' പട്ടം സ്വന്തമാക്കി
Open in App
Home
Video
Impact Shorts
Web Stories