TRENDING:

ദ്രാവിഡ ശൈലിയും കേരള തനിമയും ഒരേ മതിൽക്കെട്ടിൽ; കുന്നൂർശാല ക്ഷേത്രത്തിലെ സുബ്രഹ്മണ്യസ്വാമി പ്രതിഷ്ഠ പുനർനിർമ്മിച്ചു

Last Updated:

തിരുവനന്തപുരം കരകുളത്തിന് സമീപം കാച്ചാണിയിലുള്ള കുന്നൂർശാല ശ്രീ ധർമ്മശാസ്താ, ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രങ്ങളിലെ സവിശേഷതകൾ.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം ജില്ലയിലെ കരകുളത്തിന് സമീപം കാച്ചാണിയിൽ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന പുണ്യസങ്കേതങ്ങളാണ് കുന്നൂർശാല ശ്രീ ധർമ്മശാസ്താ ക്ഷേത്രവും ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രവും. ഒരേ മതിൽക്കെട്ടിനുള്ളിൽ കുടികൊള്ളുന്ന ഈ രണ്ട് ക്ഷേത്രങ്ങളും വാസ്തുവിദ്യയുടെ വൈവിധ്യം കൊണ്ടും ശ്രദ്ധേയമാണ്.
ക്ഷേത്രം 
ക്ഷേത്രം 
advertisement

അയ്യപ്പസ്വാമി പ്രതിഷ്ഠിച്ചിരിക്കുന്ന ധർമ്മശാസ്താ ക്ഷേത്രം ഗോപുരത്തോടു കൂടിയ ദ്രാവിഡ ശൈലിയിലാണ് നിർമ്മിച്ചിരിക്കുന്നത്. അതേസമയം, സുബ്രഹ്മണ്യസ്വാമി ക്ഷേത്രം കേരളീയ വാസ്തുശില്പ മാതൃകയിലാണ് ദർശനം നൽകുന്നത്. കാലപ്പഴക്കത്താൽ ജീർണ്ണാവസ്ഥയിലായിരുന്ന സുബ്രഹ്മണ്യസ്വാമി ക്ഷേത്രം ഭക്തജനങ്ങളുടെയും ക്ഷേത്ര പരിപാലകരുടെയും നിർലോഭമായ സഹകരണത്തോടെ കേരളീയ തനിമയിൽ പൂർണ്ണമായും പുനർനിർമ്മിച്ചിട്ടുണ്ട്.

പുനരുദ്ധാരണത്തിൻ്റെ ഭാഗമായി ചുറ്റമ്പലത്തിൻ്റെ ചുവരുകളിൽ ദേവീദേവന്മാരുടെ മനോഹരമായ ശില്പങ്ങൾ കൊത്തിയെടുത്ത് ക്ഷേത്രത്തെ അതീവ സുന്ദരമാക്കി മാറ്റിയിരിക്കുകയാണ്. ക്ഷേത്രചൈതന്യത്തിൻ്റെ പൂർണ്ണതയ്ക്കായി ഭക്തലക്ഷങ്ങളുടെ സഹായസഹകരണങ്ങൾ തുടർന്നും പ്രതീക്ഷിക്കുന്നതായും സുബ്രഹ്മണ്യസ്വാമിയുടെ അനുഗ്രഹത്തിന് എല്ലാവരും പാത്രീഭൂതരാകണമെന്നും ക്ഷേത്ര ഭാരവാഹികൾ അഭ്യർത്ഥിക്കുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മണ്ഡലകാലം, വിനായക ചതുർത്ഥി, മകരവിളക്ക്, ശിവരാത്രി എന്നിവയാണ് ഇവിടത്തെ പ്രധാന വിശേഷദിവസങ്ങൾ. ക്ഷേത്രത്തിലെ ഏറ്റവും വർണ്ണാഭമായ ചടങ്ങുകളിലൊന്നാണ് തൈപ്പൂയ മഹോത്സവം. കൂടാതെ എല്ലാ മലയാള മാസത്തിലും ഷഷ്ഠി വ്രതം ഭക്തിപൂർവ്വം ആചരിച്ചു വരുന്നു. സ്കന്ദ ഷഷ്ഠി, തൃക്കാർത്തിക എന്നിവയും വലിയ ആഘോഷമായിട്ടാണ് ഇവിടെ കൊണ്ടാടുന്നത്. തിരുവനന്തപുരം മരുതൻകുഴി കാച്ചാണി റോഡിൽ സാരാഭായ് നഗറിലാണ് ഈ പുണ്യക്ഷേത്രങ്ങൾ സ്ഥിതിചെയ്യുന്നത്.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/Thiruvananthapuram/
ദ്രാവിഡ ശൈലിയും കേരള തനിമയും ഒരേ മതിൽക്കെട്ടിൽ; കുന്നൂർശാല ക്ഷേത്രത്തിലെ സുബ്രഹ്മണ്യസ്വാമി പ്രതിഷ്ഠ പുനർനിർമ്മിച്ചു
Open in App
Home
Video
Impact Shorts
Web Stories