ഹനമി റെസ്റ്റോറൻ്റും ഷിനിഗാമി സ്റ്റുഡിയോസും (Shinigami Studios) സംയുക്തമായാണ് ഈ രണ്ടുദിവസത്തെ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. വൈകുന്നേരം 4 മണി മുതൽ 7 മണി വരെയാണ് പരിപാടിയുടെ സമയം. ആനിമേ സീരീസുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട വിഭവങ്ങളും പാനീയങ്ങളുമായിരിക്കും ഇവിടെ പ്രധാന ആകർഷണം.
ഭക്ഷണത്തിനു പുറമെ പോപ്പ് കൾച്ചറുമായി ബന്ധപ്പെട്ട മറ്റ് വിനോദങ്ങളും ഒരുക്കിയിട്ടുണ്ട്. പ്രശസ്തമായ ആനിമേ ട്രാക്കുകൾ ഉൾപ്പെടുത്തിയ ഡിജെ സെഷനുകൾ, കോസ്പ്ലേ ആർട്ടിസ്റ്റുകളുടെ സാന്നിധ്യം, തീം അടിസ്ഥാനമാക്കിയുള്ള ഗെയിമുകൾ, ആനിമേ മർച്ചൻ്റൈസുകൾ വിൽക്കുന്ന കച്ചവട സ്റ്റാളുകൾ എന്നിവയും ഫെസ്റ്റിൻ്റെ ഭാഗമാകും. നഗരത്തിൽ വർധിച്ചുവരുന്ന ആനിമേ ആരാധകരെ ലക്ഷ്യമിട്ട്, അവർക്ക് ആസ്വദിക്കാൻ കഴിയുന്ന ഒരു ആകർഷകമായ ഇടം സൃഷ്ടിക്കുക എന്നതാണ് 'ഈറ്റ്-ടാക്കു ഫെസ്റ്റി'ലൂടെ ലക്ഷ്യമിടുന്നതെന്ന് സംഘാടകർ അറിയിച്ചു.
advertisement
