ഈ പാർക്ക്, EV-യുടെ നിർണായക ഘടകങ്ങളായ ബാറ്ററികൾ, മോട്ടോറുകൾ, ചാർജിംഗ് സംവിധാനങ്ങൾ എന്നിവയുടെ ഗവേഷണം, വികസനം, നിർമ്മാണം എന്നിവയ്ക്കുള്ള ഒരു സുപ്രധാന കേന്ദ്രമായിരിക്കും. കൂടാതെ, വളർന്നുവരുന്ന ഇലക്ട്രോണിക് വെഹിക്കിൾ സ്റ്റാർട്ടപ്പുകൾക്ക് വളരാനുള്ള മികച്ച അന്തരീക്ഷം ഒരുക്കുന്ന ഇൻകുബേഷൻ ഹബ് ആയും ഇത് പ്രവർത്തിക്കും.
50 ഏക്കർ സ്ഥലത്ത് 23 ഏക്കറിലാണ് പാർക്ക് സ്ഥാപിക്കുന്നത്. ഔട്ടർ റിംഗ് റോഡ് കോറിഡോറിനും വിഴിഞ്ഞം തുറമുഖത്തിനും അടുത്തായുള്ള തന്ത്രപരമായ സ്ഥാനം, ഇറക്കുമതിക്കും കയറ്റുമതിക്കും വലിയ ലോജിസ്റ്റിക്സ് നേട്ടം നൽകും. ഇലക്ട്രോണിക് വാഹനങ്ങളുടെ ഘടകങ്ങളുടെ ഉത്പാദനം 60-70% വരെ പ്രാദേശികവൽക്കരിച്ച്, രാജ്യത്തെ ഇ.വി. വ്യവസായത്തിൽ ഒരു പ്രധാന വിതരണക്കാരായി കേരളത്തെ മാറ്റുകയാണ് സർക്കാരിൻ്റെ പ്രധാന ലക്ഷ്യം.
advertisement
തിരുവനന്തപുരത്തെ ടെക്‌നോപാർക്കിന് ശേഷം, അഡ്വാൻസ്ഡ് മാനുഫാക്ചറിംഗ് രംഗത്തേക്ക് നഗരത്തിന് ഒരു വഴിത്തിരിവാകുന്ന പദ്ധതി കൂടിയാണിത്. പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനങ്ങളിലേക്കുള്ള കേരളത്തിൻ്റെ മാറ്റത്തിന് ഈ EV പാർക്ക് നിർണായക പങ്ക് വഹിക്കും.
