ഇതോടെ ബോണക്കാട് നിവാസികളുടെ ഏറെ നാളത്തെ സ്വപ്നമാണ് പൂവണിയുന്നത്. അപകടങ്ങളോ, പനിയോ മറ്റ് അസുഖങ്ങളോ ഉണ്ടായാൽ ചികിത്സയ്ക്കായി ദൂരെയുള്ള ആശുപത്രികളെ ആശ്രയിക്കേണ്ടി വരുന്ന വലിയ ദുരിതമാണ് ബോണക്കാട് നിവാസികൾ നേരിട്ടിരുന്നത്.
സമയബന്ധിതമായ ചികിത്സ ലഭിക്കാതെ വരുന്ന സാഹചര്യം ഈ മേഖലയിൽ താമസിക്കുന്ന സാധാരണക്കാർക്ക്, പ്രത്യേകിച്ച് എസ്റ്റേറ്റ് തൊഴിലാളികൾക്ക്, വലിയ വെല്ലുവിളിയായിരുന്നു. പ്രദേശവാസികളുടെ പ്രശ്നങ്ങൾ നിരന്തരമായി സർക്കാരിൻ്റെ ശ്രദ്ധയിൽപ്പെടുത്തിയതിൻ്റെ ഫലമായാണ് ഈ സുപ്രധാന തീരുമാനം കൈക്കൊണ്ടത്. 55 ലക്ഷം രൂപയുടെ ധനാനുമതി ലഭിച്ചതോടെ, ബോണക്കാട് ഒരു കുടുംബാരോഗ്യ കേന്ദ്രം സ്ഥാപിക്കാനുള്ള നടപടികൾക്ക് വേഗം കൂടും. ഇത് ബോണക്കാടിൻ്റെ ആരോഗ്യമേഖലയ്ക്ക് ഒരു പുതുജീവൻ നൽകുമെന്നതിൽ സംശയമില്ല. നിലവിൽ വിതുരയിലെ സർക്കാർ ആശുപത്രിയാണ് ബോണക്കാട്ടിൽ ഉള്ളവരുടെ ഏക ആശ്രയം.
advertisement
