പല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും മിതമായ നിരക്ക് ഈടാക്കി കൊണ്ടും ചിലർ സൗജന്യമായും ഒക്കെ സ്ത്രീകൾക്ക് വേണ്ടി ഇത്തരം ജിംനേഷ്യങ്ങൾ ആരംഭിക്കുന്നുണ്ട്. പാറശ്ശാലയിൽ അത്തരം ഒരു വനിതാ ഫിറ്റ്നസ് കേന്ദ്രം പ്രവർത്തനമാരംഭിച്ചു.
പാറശാല ബ്ലോക്ക് പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ ആരോഗ്യമുള്ള സ്ത്രീ സമൂഹത്തെ വാർത്തെടുക്കുന്നതിനായി വനിത ജിംനേഷ്യം 'ശാക്തിക' ആരംഭിച്ചു. ഉത്ഘാടനം ലോക വനിത ബോക്‌സിംഗ് ചാമ്പ്യനും ധ്യാൻചന്ദ് അവാർഡ് ജോതാവുമായ ലേഖ കെ സി നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ എസ് കെ ബെൻഡാർവിൻ അധ്യക്ഷത വഹിച്ചു.
advertisement
ലേഖ കെ സി സംസാരിക്കുന്നു
ആശംസകൾ നേർന്നുകൊണ്ട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എ അൽവേഡിസ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ വിനിത കുമാരി, എസ് ആര്യദേവൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വൈ സതീഷ്, ജെ സോണിയ, എം കുമാർ, രേണുക, എം ഷിനി, ശാലിനി സുരേഷ്, അനിഷ സന്തോഷ്, ബി ഡി ഒ ചിത്ര കെ പി എന്നിവർ സംസാരിച്ചു.