ഈ വർഷത്തെ വസന്തോത്സവത്തിൽ, ജവാഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (JNTBGRI) ക്യൂറേറ്റ് ചെയ്യുന്ന വിപുലമായ പുഷ്പമേളയാണ് പ്രധാന ആകർഷണം. 25,000ത്തിലധികം പൂച്ചെടികളും വിവിധ ഇനം ഓർക്കിഡുകളും ആൻ്തൂറിയങ്ങളും കാക്ടസുകളുമെല്ലാം ഇവിടെ പ്രദർശനത്തിനുണ്ടാകും.
കൂടാതെ, കനകക്കുന്നും നഗരത്തിലെ മറ്റ് പ്രധാന പൈതൃക ഘടനകളും ദീപാലങ്കാരങ്ങളാൽ അലങ്കരിക്കും. ഇതിനായി ടൂറിസം വകുപ്പ് 1.18 കോടി രൂപയാണ് ചെലവഴിക്കുന്നത്. പൂക്കളുമായി ബന്ധപ്പെട്ട് 70-ഓളം വിഭാഗങ്ങളിൽ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും പങ്കെടുക്കാവുന്ന മത്സരങ്ങളും ഈ വർഷത്തെ വസന്തോത്സവത്തിൻ്റെ ഭാഗമായി നടക്കും. കുടുംബത്തോടൊപ്പവും കൂട്ടുകാർക്കൊപ്പവും ക്രിസ്മസും ന്യൂ ഇയറും ആഘോഷിക്കാൻ പറ്റിയ ഏറ്റവും മനോഹരമായ ഇടം ഇനി കനകക്കുന്നാകും. ക്രിസ്മസ് ന്യൂ ഇയർ ആഘോഷരാവുകൾക്കായി തലസ്ഥാന നഗരം കാത്തിരിക്കുകയാണ്.
advertisement
