ഗവണ്മെൻ്റ് ചിൽഡ്രൻസ് ഹോമുകളിലെ കുട്ടികളുടെ ക്രിസ്മസ് ആഗ്രഹങ്ങൾ സാക്ഷാത്കരിക്കാൻ നിങ്ങൾക്കും പങ്കുചേരാം. ആമസോൺ വിഷ് ലിസ്റ്റിൽ നിന്ന് ഒരു സമ്മാനം തിരഞ്ഞെടുത്ത് തിരുവനന്തപുരം ജില്ലാ കളക്ടറേറ്റിൻ്റെ വിലാസത്തിലേക്ക് അയച്ചാൽ മതി. 80ൽ ഏറെ സമ്മാനങ്ങൾ ഇനിയും വിഷ് ലിസ്റ്റിൽ ബാക്കിയുണ്ട്. തിരുവനന്തപുരം ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ആണ് 'ബീഎ സാൻ്റ' എന്ന പേരിൽ ചിൽഡ്രൻസ് ഫോമുകളിലെ കുട്ടികൾക്ക് സമ്മാനം നൽകുന്നതിനായി പദ്ധതി ആരംഭിച്ചത്. ഗവണ്മെൻ്റ് ചിൽഡ്രൻസ് ഹോമുകളിലെ കുട്ടികൾക്ക് അവരുടെ ആഗ്രഹപ്രകാരമുള്ള ക്രിസ്മസ് സമ്മാനങ്ങൾ, ചുവടെ നൽകിയിരിക്കുന്ന ആമസോൺ വിഷ് ലിസ്റ്റിൽ നിന്ന് തിരഞ്ഞെടുക്കാം.
advertisement
ഈ സമ്മാനങ്ങൾ തിരുവനന്തപുരം ജില്ലാ കളക്ടറേറ്റിൻ്റ് അഡ്രസ്സിലേക്ക് അയക്കാവുന്നതാണ്. കുരുന്നുകളുടെ പുഞ്ചിരികൾക്ക് നമുക്കും സാക്ഷിയാകാം.
വിഷ്ലിസ്റ്റ് ലിങ്ക് - https://www.amazon.in/hz/wishlist/ls/39SK6WITYLHKI?ref_=wl_share](https://www.amazon.in/hz/wishlist/ls/39SK6WITYLHKI?ref_=wl_share
