അസിസ്റ്റൻ്റ് കളക്‌ടർ ഡോ. ശിവശക്തിവേൽ ഐ.എ.എസ്. പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. വിദ്യാർത്ഥികളിൽ ശുചിത്വ അവബോധം വളർത്തുന്നത് വഴി ഹരിതച്ചട്ടം പാലിക്കാനും സമൂഹത്തിൻ്റെ മനോഭാവത്തിൽ ഗുണപരമായ മാറ്റം വരുത്താനും കഴിയുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തദ്ദേശസ്വയംഭരണ വകുപ്പും വിദ്യാഭ്യാസ വകുപ്പും ചേർന്ന് സംസ്ഥാനത്തുടനീളം നടപ്പാക്കുന്ന വിദ്യാർത്ഥി ഹരിതസേനയായ ഇക്കോ സെൻസ് സ്കോളർഷിപ്പ് പദ്ധതിയും ഇതോടൊപ്പം ഉദ്ഘാടനം ചെയ്യപ്പെട്ടു.
തിരുവനന്തപുരം ജില്ലാ ശുചിത്വമിഷൻ കോഡിനേറ്റർ ശ്രീ. അരുൺരാജ് പി.എസ്. സ്വാഗതം ആശംസിച്ചു. നേമം ബ്ലോക്ക് ജനറൽ എക്സ്റ്റൻഷൻ ഓഫീസർ നന്ദി രേഖപ്പെടുത്തി. ശുചിത്വമിഷൻ അസിസ്റ്റൻ്റ് കോഡിനേറ്റർ സുജ പി.എസ്., ടെക്നിക്കൽ കൺസൾട്ടൻ്റ് അരുൺ ജോയ് എസ്.എ., ഐ.ഇ.സി. (ഇൻറ്റേൺ) അനഘ എസ്. നായർ എന്നിവർ പരിപാടിയിൽ വിവിധ ക്ലാസുകൾ കൈകാര്യം ചെയ്തു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
November 17, 2025 2:11 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/Thiruvananthapuram/
മാലിന്യ സംസ്കരണ ശീലങ്ങൾ വളർത്താൻ 'ഗ്രീൻ ചാംപ്‌സ്' പദ്ധതി; തിരുവനന്തപുരം ജില്ലയിലെ സ്‌കൂളുകൾ മാലിന്യമുക്തമാക്കും
