അന്താരാഷ്ട്ര-ദേശീയ തലത്തിൽ അംഗീകാരങ്ങൾ ലഭിച്ച സിനിമകൾ ഫിലിം ഫെസ്റ്റിവലിൽ സ്ക്രീൻ ചെയ്യും. അധിനിവേശത്തിനെതിരെയുള്ള ചിത്രങ്ങളുടെ പാക്കേജ്, സമകാലിക ഇന്ത്യൻ രാഷ്ട്രീയം പ്രമേയമാകുന്ന ചിത്രങ്ങൾ, എം ടി സ്പെഷ്യൽ സ്ക്രീനിങ്, ജനപ്രിയ മലയാള ചിത്രങ്ങൾ തുടങ്ങിയവ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കും. 300 രൂപയാണ് ഡെലിഗേറ്റ് ഫീസ്. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്കാണ് ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കാൻ അവസരമുള്ളത്. രജിസ്ട്രേഷൻ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക 7025159016, 9567280020 / 9656940965.
കാട്ടാൽ പുസ്തകമേള നിരവധി ആളുകളെ ആകർഷിക്കുന്ന ഒരു പ്രാദേശിക പുസ്തകമേള കൂടിയാണ്. ഇതിൻ്റെ ഭാഗമായാണ് ചലച്ചിത്രമേളയും സംഘടിപ്പിക്കുന്നത്. വേനലവധി ആയതിനാൽ തന്നെ മേളയ്ക്ക് കൂടുതൽ ആളുകൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
April 01, 2025 2:26 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/Thiruvananthapuram/
കാട്ടാൽ പുസ്തകമേളയോടനുബന്ധിച്ച് നടത്തുന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് രജിസ്ട്രേഷൻ ആരംഭിച്ചു