നിലവിലുള്ള തുറമുഖത്തിൻ്റെ സാധ്യതകൾ പൂർണ്ണമായി പ്രയോജനപ്പെടുത്താൻ സഹായിക്കുന്ന ഈ പദ്ധതി വിഴിഞ്ഞത്തും പരിസര പ്രദേശങ്ങളിലും വലിയ സാമ്പത്തിക പരിവർത്തനത്തിനാണ് വഴിതുറക്കുന്നത്. പുതിയ ലോജിസ്റ്റിക്സ് പാർക്കുകൾ യാഥാർത്ഥ്യമാകുന്നതോടെ മേഖലയിലെ ആയിരക്കണക്കിന് യുവാക്കൾക്ക് നേരിട്ടും അല്ലാതെയും പുതിയ തൊഴിലവസരങ്ങൾ ലഭ്യമാകും.
ചരക്കുനീക്കം കൂടുതൽ സുഗമമാകുന്നതോടെ ചെറുകിട-വൻകിട വ്യവസായങ്ങൾ വലിയ വളർച്ചാസാധ്യതയാണ് കൈവന്നിരിക്കുന്നത്. വിഴിഞ്ഞം, ബാലരാമപുരം, നെയ്യാറ്റിൻകര തുടങ്ങിയ പ്രദേശങ്ങളിൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ വലിയ മുന്നേറ്റമുണ്ടാകാനും ഈ വികസനം കാരണമാകും. കൂടാതെ, പാർക്കുകളിലേക്കുള്ള ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിനായി മികച്ച റോഡുകളും അനുബന്ധ അടിസ്ഥാന സൗകര്യങ്ങളും വലിയ തോതിൽ വികസിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതോടെ ദക്ഷിണ കേരളം അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു പ്രമുഖ വ്യവസായ ഹബ്ബായി കൂടുതൽ കരുത്താർജ്ജിക്കും.
advertisement
