സങ്കീർണ്ണമായ ക്രിമിനൽ കേസുകളിലും സൈബർ കുറ്റകൃത്യങ്ങളിലും അതിവേഗം ശാസ്ത്രീയ തെളിവുകൾ വിശകലനം ചെയ്യാൻ സഹായിക്കുന്ന ഈ സംവിധാനം കേരളത്തിന് വലിയ അംഗീകാരമാണ്. നിലവിൽ ഡിജിറ്റൽ ഫോറൻസിക്സ് ഉൾപ്പെടെയുള്ള അതിസങ്കീർണ്ണമായ കേസുകളിലെ തെളിവുകൾ പരിശോധിക്കാൻ ഹൈദരാബാദിലെയും ചണ്ഡീഗഡിലെയും കേന്ദ്ര ലാബുകളെയാണ് ആശ്രയിച്ചിരുന്നത്.
തിരുവനന്തപുരത്ത് പുതിയ ലാബ് നിലവിൽ വരുന്നതോടെ പരിശോധനാ ഫലങ്ങൾക്കായി കാത്തിരിക്കുന്നത് ഒഴിവാക്കി അന്വേഷണം കൂടുതൽ ഊർജ്ജിതമാക്കാൻ സാധിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഡയറക്ടറേറ്റ് ഓഫ് ഫോറൻസിക് സയൻസ് സർവീസസിൻ്റെ മേൽനോട്ടത്തിലായിരിക്കും ഈ ലബോറട്ടറി പ്രവർത്തിക്കുക. സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനും ഡിജിറ്റൽ തെളിവുകൾ കൃത്യമായി വിശകലനം ചെയ്യുന്നതിനുമുള്ള അത്യാധുനിക സംവിധാനങ്ങൾ ഇവിടെ സജ്ജമാകുന്നതോടെ, കേരളാ പോലീസിനും ദേശീയ അന്വേഷണ ഏജൻസികൾക്കും ഇത് വലിയ മുതൽക്കൂട്ടാകും.
advertisement
അതോടൊപ്പം തലസ്ഥാന നഗരി ഒരു പ്രമുഖ ഫോറൻസിക് റിസേർച്ച് ഹബ്ബായി മാറുന്നതിലേക്കുള്ള വലിയൊരു സാധ്യത കൂടിയാണ് ഇതിലൂടെ തുറക്കപ്പെടുന്നത്.
