TRENDING:

കനകക്കുന്നിൽ ഇനി പെൺകരുത്തിൻ്റെ നാളുകൾ; 'എസ്കലേറ 2026' വനിതാ ഫെസ്റ്റിന് വർണ്ണാഭമായ തുടക്കം

Last Updated:

'കരുത്താർന്ന പെൺചുവടുകൾ കരുതലോടെ കേരളം മുന്നോട്ട്' എന്ന സന്ദേശവുമായാണ് ഫെബ്രുവരി 9 വരെ നീണ്ടുനിൽക്കുന്ന പരിപാടികൾ അരങ്ങേറുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം നഗരത്തിന് പുത്തൻ ഉണർവേകി സംസ്ഥാനത്തെ ഏറ്റവും വലിയ വനിതാ ഫെസ്റ്റായ 'എസ്കലേറ 2026'-ന് കനകക്കുന്നിൽ തുടക്കമായി. സംസ്ഥാന വനിതാ-ശിശു വികസന വകുപ്പും വനിതാ വികസന കോർപറേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ഈ വിപുലമായ മേള ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു.
വനിതാ ഫെസ്റ്റിൽ നിന്നുള്ള ഒരു ദൃശ്യം
വനിതാ ഫെസ്റ്റിൽ നിന്നുള്ള ഒരു ദൃശ്യം
advertisement

'കരുത്താർന്ന പെൺചുവടുകൾ കരുതലോടെ കേരളം മുന്നോട്ട്' എന്ന സന്ദേശവുമായാണ് ഫെബ്രുവരി 9 വരെ നീണ്ടുനിൽക്കുന്ന ഈ പരിപാടികൾ അരങ്ങേറുന്നത്. വനിതാ സംരംഭകർക്ക് ആത്മവിശ്വാസവും പുതിയ വിപണന സാധ്യതകളും ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ മേള സംഘടിപ്പിച്ചിരിക്കുന്നത്. കനകക്കുന്ന് കൊട്ടാര മൈതാനത്തും നിശാഗന്ധി ഓഡിറ്റോറിയത്തിലുമായി നടക്കുന്ന മേളയിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവ ഉൾപ്പെടെ 140-ഓളം വിപണന സ്റ്റാളുകൾ ഒരുക്കിയിട്ടുണ്ട്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഇതിന് പുറമെ ട്രാൻസ്‌ജെൻഡർ സംരംഭകരടക്കം ഇരുന്നൂറിലധികം വനിതാ സംരംഭകരുടെ ഉൽപ്പന്നങ്ങളും ഇവിടെ പ്രദർശിപ്പിക്കുന്നുണ്ട്. ഫെബ്രുവരി 6, 7 തീയതികളിൽ നിശാഗന്ധിയിൽ നടക്കുന്ന വനിതാ കോൺക്ലേവിൽ ദേശീയ-അന്തർദേശീയ തലത്തിലുള്ള വിദഗ്ധർ പങ്കെടുക്കും. സംരംഭകത്വ പരിശീലനം, സെമിനാറുകൾ, ബോധവൽക്കരണ ക്ലാസുകൾ എന്നിവയ്‌ക്കൊപ്പം എല്ലാ വൈകുന്നേരങ്ങളിലും പ്രമുഖ കലാകാരന്മാർ അണിനിരക്കുന്ന സാംസ്കാരിക പരിപാടികളും മേളയ്ക്ക് മാറ്റുകൂട്ടും. വനിതാ ശിശു വികസന മേഖലയിലെ മികച്ച പ്രവർത്തനങ്ങൾക്കുള്ള ഐ.സി.ഡി.എസ്. അവാർഡുകളും ചടങ്ങിൽ വിതരണം ചെയ്തു. സ്ത്രീ ശാക്തീകരണത്തിൻ്റെ പുതിയ അധ്യായമായി മാറുന്ന എസ്കലേറ വുമൺ ഫെസ്റ്റ് വരും ദിവസങ്ങളിൽ നഗരത്തിന് കൂടുതൽ ഊർജ്ജം പകരുമെന്നുറപ്പാണ്.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/Thiruvananthapuram/
കനകക്കുന്നിൽ ഇനി പെൺകരുത്തിൻ്റെ നാളുകൾ; 'എസ്കലേറ 2026' വനിതാ ഫെസ്റ്റിന് വർണ്ണാഭമായ തുടക്കം
Advertisement
Open in App
Home
Video
Impact Shorts
Web Stories