സാമ്പത്തികമായി വലിയ ഭദ്രതയില്ലാത്ത ഒരു സാധാരണ കുടുംബമാണ് അൽസിയുടേത്. ഭർത്താവിന് മേസ്തിരിപ്പണിയാണ്. ലാബ് ടെക്നീഷ്യനായി കുറച്ചുനാൾ ജോലി ചെയ്തിരുന്നെങ്കിലും ഇപ്പോൾ പൊതുപ്രവർത്തന തിരക്കുകൾ കാരണം അതിനു സമയം കിട്ടാറില്ല. ഭർത്താവിൻ്റെ വീട്ടിൽ കിളിമാനൂരിലാണ് നിലവിൽ താമസം.
ഭൂമി കൈമാറാനുള്ള പ്രചോദനം എന്താണെന്ന ചോദ്യത്തിന് അൽസിയുടെ മറുപടി ആരെയും വിസ്മയിപ്പിക്കുന്നതായിരുന്നു. 'ഇവിടെയുള്ള ഒരേക്കർ ഭൂമിയിൽ നിന്നും പശുക്കളിൽ നിന്നുമുള്ള വരുമാനം കൊണ്ടാണ് അച്ഛനും അമ്മയും ഞങ്ങൾ രണ്ട് മക്കളെ വളർത്തിയത്. അതുകൊണ്ട് അച്ഛൻ്റെയും അമ്മയുടെയും ഓർമ്മയ്ക്ക് ഒരു സംഭാവനയായി ഈ ദാനം നൽകാൻ തീരുമാനിച്ചു.' - കഷ്ടിച്ച് ഒരേക്കർ മാത്രമുള്ള ഭൂമിയിൽ നിന്ന് 15 സെൻ്റ് എഴുതിക്കൊടുക്കാനുള്ള ആ വലിയ മനസ്സിനെയാണ് വികസന സദസ്സ് ആദരിച്ചത്.
advertisement
'അൽസി' എന്ന പേരിന് പിന്നിലുമുണ്ട് ചെറിയൊരു കഥ. അൽസി എന്ന പേര് കേട്ടാൽ ജാതിയും മതവും ഒന്നും തിരിച്ചറിയില്ലല്ലോ എന്ന കാരണത്താലാണ് മാതാപിതാക്കൾ അവർക്ക് ഈ പേര് നൽകിയത്. അൽസി അങ്ങനെ ജാതിയും മതവും ഇല്ലാതെ സ്നേഹത്തിൻ്റെ പുതു മാതൃക തീർത്ത സഹജീവികൾക്ക് മാതൃകയായി മാറുകയാണ്.
