TRENDING:

ഉഗ്രരൂപിയായ ഭദ്രകാളിക്ക് സമർപ്പിച്ച കൊണ്ണിയൂർ ഭദ്രകാളി ക്ഷേത്രം

Last Updated:

ദുർഗ്ഗാദേവിയുടെ ഒമ്പത് ഭാവങ്ങളെ ആരാധിക്കുന്ന നവരാത്രി നാളുകളിൽ ഒമ്പത് ദിവസങ്ങളിലായി നവരാത്രി ഉത്സവം ക്ഷേത്രത്തിൽ ആഘോഷിക്കുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
നവരാത്രി ആഘോഷങ്ങൾ മികച്ച രീതിയിൽ ആഘോഷിക്കുന്ന ഒരു ഇടം ആണല്ലോ തിരുവനന്തപുരം. ഇവിടെത്തന്നെ നിരവധി ക്ഷേത്രങ്ങളിൽ നവരാത്രി ആഘോഷങ്ങൾ ഉണ്ട്. അത്തരത്തിൽ നവരാത്രി വിപുലമായി ആഘോഷിക്കുന്ന ഒരു ദേവീക്ഷേത്രം പരിചയപ്പെടാം. കൊണ്ണിയൂർ ഭദ്രകാളി ദേവി ക്ഷേത്രം. ശക്തിക്കും നീതിക്കും വേണ്ടി ആരാധിക്കപ്പെടുന്ന ദുർഗ്ഗാദേവിയുടെ ഉഗ്രവും സംരക്ഷകവുമായ രൂപമായ ഭദ്രകാളി ദേവിക്കാണ് ഈ ക്ഷേത്രം സമർപ്പിച്ചിരിക്കുന്നത്. കൊണ്ണിയൂർ ഭദ്രകാളി ദേവി ക്ഷേത്ര ട്രസ്റ്റാണ് ക്ഷേത്ര ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നത്.
ക്ഷേത്രം 
ക്ഷേത്രം 
advertisement

ക്ഷേത്രത്തിലെ ആണ്ടുതോറുമുള്ള തിരു-ഉത്സവം കുംഭമാസത്തിൽ ശിവരാത്രിയോടനുബന്ധിച്ച് 7 ദിവസങ്ങളിലായി ആഘോഷിക്കുന്നു. ക്ഷേത്രോത്സവം ക്ഷേത്രം തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ തൃക്കൊടിയേറ്റോടുകൂടി സമാരംഭിച്ച് കൊടിമരഘോഷയാത്ര, അഷ്‌ടദ്രവ്യ മഹാഗണപതിഹോമം, ഉത്സവ വിളംബരഘോഷയാത്ര, കലശാഭിഷേകം, അന്നദാനം, കലാസാംസ്കാരിക പരിപാടികൾ, പൊങ്കാല, കൊണ്ണിയൂരമ്മയുടെ പുറത്ത് എഴുന്നഉള്ളത്ത്, ഭദ്രകാളിപ്പാട്ട്, കളംകാവൽ, താലപ്പൊലി, ഗുരുതി എന്നിവയോടെ 7 -ാം ദിവസം പര്യവസാനിക്കുന്നു. ദുർഗ്ഗാദേവിയുടെ ഒമ്പത് ഭാവങ്ങളെ ആരാധിക്കുന്ന നവരാത്രി നാളുകളിൽ ഒമ്പത് ദിവസങ്ങളിലായി നവരാത്രി ഉത്സവം ആഘോഷിക്കുന്നു. ആഘോഷങ്ങളിൽ ദിവസേനയുള്ള പ്രത്യേക പൂജകൾ, നൃത്തസംഗീത പരിപാടികൾ, പൂജവെപ്പ്, വിജയദശമി നാളിൽ കുട്ടികളുടെ പഠനത്തിന് തുടക്കം കുറിക്കുന്ന വിദ്യാരംഭം എന്നിവ പ്രധാനമാണ്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക
മലയാളം വാർത്തകൾ/ വാർത്ത/Kerala/Thiruvananthapuram/
ഉഗ്രരൂപിയായ ഭദ്രകാളിക്ക് സമർപ്പിച്ച കൊണ്ണിയൂർ ഭദ്രകാളി ക്ഷേത്രം
Open in App
Home
Video
Impact Shorts
Web Stories