TRENDING:

സ്വകാര്യ സർവീസുകൾക്ക് കെഎസ്ആർടിസി നിരക്ക് കുറച്ചു: ബസുകൾ ഇനി എളുപ്പത്തിൽ വാടകയ്ക്ക്

Last Updated:

പുതിയ നിരക്കുകൾ നാല് വിഭാഗങ്ങളായി (എ, ബി, സി, ഡി സ്ലാബുകൾ) തിരിച്ചിരിക്കുന്നു. എല്ലാ യൂണിറ്റുകളിലെയും സ്‌പെയർ ബസുകൾ ഈ ആവശ്യത്തിനായി ഉപയോഗപ്പെടുത്തും. എം-പാനൽ വിഭാഗം ഡ്രൈവർമാരെയാകും ഈ സർവീസുകൾക്കായി വിന്യസിക്കുക.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
KSRTC യുടെ ചാർട്ടേഡ് സർവീസുകൾ ഇപ്പോൾ പൊതുജനങ്ങൾക്ക് കൂടുതൽ ആകർഷകമാക്കാൻ ലക്ഷ്യമിട്ട് നിരക്കുകൾ ഗണ്യമായി കുറച്ചിരിക്കുകയാണ്. വിവാഹങ്ങൾ ഉൾപ്പെടെയുള്ള സ്വകാര്യ ആവശ്യങ്ങൾക്കായി ബസുകൾ വാടകയ്ക്ക് എടുക്കുന്നതിലൂടെ കോർപ്പറേഷന് വലിയ വരുമാനം നേടാൻ സാധിക്കുമെന്ന വിലയിരുത്തലിലാണ് ഈ നീക്കം. അധികമുള്ള ബസുകൾ (സ്‌പെയർ ബസുകൾ) കൂടുതലായി ഉപയോഗപ്പെടുത്തി ചാർട്ടേഡ് സർവീസുകളിലേക്ക് ആളുകളെ ആകർഷിക്കാനാണ് KSRTC ലക്ഷ്യമിടുന്നത്.
സ്വകാര്യ സർവീസുകൾക്ക് കെഎസ്ആർടിസി നിരക്ക് കുറച്ചു
സ്വകാര്യ സർവീസുകൾക്ക് കെഎസ്ആർടിസി നിരക്ക് കുറച്ചു
advertisement

പുതുക്കിയ നിരക്കുകളും രീതികളും

പുതിയ നിരക്കുകൾ നാല് വിഭാഗങ്ങളായി (എ, ബി, സി, ഡി സ്ലാബുകൾ) തിരിച്ചിരിക്കുന്നു. എല്ലാ യൂണിറ്റുകളിലെയും സ്‌പെയർ ബസുകൾ ഈ ആവശ്യത്തിനായി ഉപയോഗപ്പെടുത്തും. എം-പാനൽ വിഭാഗം ഡ്രൈവർമാരെയാകും ഈ സർവീസുകൾക്കായി വിന്യസിക്കുക. കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെല്ലിനാണ് ചാർട്ടേഡ് സർവീസുകളുടെ മുഴുവൻ ചുമതലയും. ഒരു ഡിപ്പോയിൽ നിന്ന് ബസ് പുറപ്പെട്ട് തിരികെ അതേ ഡിപ്പോയിൽ എത്തുന്നതുവരെയുള്ള സമയവും ദൂരവും കണക്കിലെടുത്താണ് ഓരോ സ്ലാബിലെയും തുക നിശ്ചയിക്കുന്നത്. ഓരോ ഡിപ്പോയിലെയും ബജറ്റ് ടൂറിസം യൂണിറ്റ് കോർഡിനേറ്റർമാർക്കാണ് സർവീസിൻ്റെ ഏകോപന ചുമതല.

advertisement

പഴയ നിരക്കുകൾ (4 മണിക്കൂറിന്)

മുൻപ്, കെഎസ്ആർടിസി ബസുകളുടെ വാടക ഇങ്ങനെയായിരുന്നു:

ഓർഡിനറി ബസ്: 8500 രൂപ

ഫാസ്റ്റ് പാസഞ്ചർ: 9000 രൂപ

സൂപ്പർ ഫാസ്റ്റ്: 9500 രൂപ

സൂപ്പർ എക്‌സ്‌പ്രസ്/സൂപ്പർ ഡീലക്‌സ്: 10000 രൂപ

വോൾവോ/സ്കാനിയ മൾട്ടി ആക്‌സൽ: 13000 രൂപ

സ്വിഫ്റ്റ് എസി: 12000 രൂപ

200 കിലോമീറ്ററോ 4 മണിക്കൂറോ പൂർത്തിയായാൽ, അധിക നിരക്കായി വോൾവോ എസി ബസുകൾക്ക് കിലോമീറ്ററിന് 100 രൂപയും, നോൺ എസി ബസുകൾക്ക് കിലോമീറ്ററിന് 70 രൂപയും, ഓർഡിനറി ബസിന് കിലോമീറ്ററിന് 40 രൂപയും ഈടാക്കിയിരുന്നു.

advertisement

പുതുക്കിയ വാടക നിരക്കുകൾ

പുതിയ നിരക്കുകൾ താഴെ പറയുന്ന സ്ലാബുകളായി തരംതിരിച്ചിരിക്കുന്നു:

എ സ്ലാബ് (40 കിലോമീറ്ററും 4 മണിക്കൂറും)

ഈ വിഭാഗത്തിൽ 40 കിലോമീറ്റർ ദൂരവും 4 മണിക്കൂർ സമയവുമാണ് പരിധി.

മിനി ബസ്: 3500 രൂപ

ഓർഡിനറി, സിറ്റി, സിറ്റി ഫാസ്റ്റ്, രാജധാനി, മലബാർ, വേണാട്: 3600 രൂപ

ഫാസ്റ്റ് പാസഞ്ചർ, ലോ ഫ്‌ളോർ എസി: 3700 രൂപ

സൂപ്പർ ഫാസ്റ്റ്: 3800 രൂപ

സൂപ്പർ എക്‌സ്‌പ്രസ്, സൂപ്പർ ഡീലക്‌സ്: 3900 രൂപ

advertisement

വോൾവോ ലോ ഫ്‌ളോർ എസി: 4300 രൂപ

വോൾവോ മൾട്ടി ആക്‌സൽ, സ്കാനിയ മൾട്ടി ആക്‌സൽ: 5300 രൂപ

ബി സ്ലാബ് (100 കിലോമീറ്ററും 8 മണിക്കൂറും)

ഈ വിഭാഗത്തിൽ 100 കിലോമീറ്റർ ദൂരവും 8 മണിക്കൂർ സമയവുമാണ് പരിധി.

മിനി ബസ്: 5900 രൂപ

ഓർഡിനറി, സിറ്റി, സിറ്റി ഫാസ്റ്റ്, രാജധാനി, മലബാർ, വേണാട്: 6000 രൂപ

ഫാസ്റ്റ് പാസഞ്ചർ, ലോ ഫ്‌ളോർ എസി: 6100 രൂപ

സൂപ്പർ ഫാസ്റ്റ്: 6200 രൂപ

advertisement

സൂപ്പർ എക്‌സ്‌പ്രസ്, സൂപ്പർ ഡീലക്‌സ്: 6300 രൂപ

വോൾവോ ലോ ഫ്‌ളോർ എസി: 7900 രൂപ

വോൾവോ മൾട്ടി ആക്‌സൽ, സ്കാനിയ മൾട്ടി ആക്‌സൽ: 8900 രൂപ

സി സ്ലാബ് (150 കിലോമീറ്ററും 12 മണിക്കൂറും)

ഈ വിഭാഗത്തിൽ 150 കിലോമീറ്റർ ദൂരവും 12 മണിക്കൂർ സമയവുമാണ് പരിധി.

മിനി ബസ്: 8400 രൂപ

ഓർഡിനറി, സിറ്റി, സിറ്റി ഫാസ്റ്റ്, രാജധാനി, മലബാർ, വേണാട്: 8500 രൂപ

ഫാസ്റ്റ് പാസഞ്ചർ, ലോ ഫ്‌ളോർ എസി: 8600 രൂപ

സൂപ്പർ ഫാസ്റ്റ്: 8700 രൂപ

സൂപ്പർ എക്‌സ്‌പ്രസ്, സൂപ്പർ ഡീലക്‌സ്: 8800 രൂപ

വോൾവോ ലോ ഫ്‌ളോർ എസി: 11400 രൂപ

വോൾവോ മൾട്ടി ആക്‌സൽ, സ്കാനിയ മൾട്ടി ആക്‌സൽ: 12400 രൂപ

ഡി സ്ലാബ് (200 കിലോമീറ്ററും 16 മണിക്കൂറും)

ഈ വിഭാഗത്തിൽ 200 കിലോമീറ്റർ ദൂരവും 16 മണിക്കൂർ സമയവുമാണ് പരിധി.

മിനി ബസ്: 10900 രൂപ

ഓർഡിനറി, സിറ്റി, സിറ്റി ഫാസ്റ്റ്, രാജധാനി, മലബാർ, വേണാട്: 11000 രൂപ

ഫാസ്റ്റ് പാസഞ്ചർ, ലോ ഫ്‌ളോർ എസി: 11100 രൂപ

സൂപ്പർ ഫാസ്റ്റ്: 11200 രൂപ

സൂപ്പർ എക്‌സ്‌പ്രസ്, സൂപ്പർ ഡീലക്‌സ്: 11300 രൂപ

വോൾവോ ലോ ഫ്‌ളോർ എസി: 14900 രൂപ

വോൾവോ മൾട്ടി ആക്‌സൽ, സ്കാനിയ മൾട്ടി ആക്‌സൽ: 16000 രൂപ

അധിക നിരക്കുകൾ

ബസ് വാടകയ്‌ക്കെടുത്ത് മുകളിൽ നൽകിയിട്ടുള്ള കിലോമീറ്ററോ സമയ പരിധിയോ പൂർത്തിയായാൽ അധിക നിരക്കുകൾ ബാധകമാകും:

മിനി ബസ്: കിലോമീറ്ററിന് 70 രൂപ വീതം

ഓർഡിനറി, സിറ്റി, സിറ്റി ഫാസ്റ്റ്, രാജധാനി, മലബാർ, വേണാട്: കിലോമീറ്ററിന് 70 രൂപ വീതം

ഫാസ്റ്റ് പാസഞ്ചർ, ലോ ഫ്‌ളോർ എസി: കിലോമീറ്ററിന് 75 രൂപ വീതം

സൂപ്പർ ഫാസ്റ്റ്: കിലോമീറ്ററിന് 80 രൂപ വീതം

സൂപ്പർ എക്‌സ്‌പ്രസ്, സൂപ്പർ ഡീലക്‌സ്: കിലോമീറ്ററിന് 85 രൂപ വീതം

വോൾവോ ലോ ഫ്‌ളോർ എസി: കിലോമീറ്ററിന് 100 രൂപ വീതം

വോൾവോ മൾട്ടി ആക്‌സൽ, സ്കാനിയ മൾട്ടി ആക്‌സൽ: കിലോമീറ്ററിന് 120 രൂപ വീതം

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഈ എല്ലാ നിരക്കുകൾക്കും 5% ജിഎസ്ടി ബാധകമായിരിക്കും. ഈ നിരക്ക് കുറവ്, കെഎസ്ആർടിസിയുടെ വരുമാനം വർദ്ധിപ്പിക്കാനും പൊതുജനങ്ങൾക്ക് കുറഞ്ഞ ചെലവിൽ യാത്രാസൗകര്യം ഒരുക്കാനും സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും അതത് ഡിപ്പോകളിലെ ബജറ്റ് ടൂറിസം യൂണിറ്റ് കോർഡിനേറ്റർമാരുമായി ബന്ധപ്പെടാവുന്നതാണ്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/Thiruvananthapuram/
സ്വകാര്യ സർവീസുകൾക്ക് കെഎസ്ആർടിസി നിരക്ക് കുറച്ചു: ബസുകൾ ഇനി എളുപ്പത്തിൽ വാടകയ്ക്ക്
Open in App
Home
Video
Impact Shorts
Web Stories