TRENDING:

നെയ്യാർ വനത്തിലെ ഊരുകൾക്ക് ആശ്വാസമായി കുമ്പിച്ചൽകടവ് പാലം യാഥാർത്ഥ്യമായി

Last Updated:

കേരളത്തിലെ ഏറ്റവും വലിയ മൾട്ടി-സ്പാൻ പാലങ്ങളിൽ ഒന്നാണ് കുമ്പിച്ചൽകടവ് പാലം.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
നെയ്യാർ വന്യജീവി സങ്കേതത്തിലെ 12 ഊരുകളിലെ ആയിരക്കണക്കിന് ഗോത്രവർഗ്ഗക്കാരുടെ ദശാബ്ദങ്ങളായുള്ള സ്വപ്നമായ കുമ്പിച്ചൽകടവ് പാലം യാഥാർത്ഥ്യമാവുകയാണ്. കരിപ്പയാറിന് മുകളിലൂടെ ഉയർന്നു വന്ന ഈ പാലം ഒരു ഗതാഗതമാർഗ്ഗം എന്നതിലുപരി, ഒരു ജനതയുടെ അഭിമാനവും കാത്തിരിപ്പും സഫലമായതിൻ്റെ പ്രതീകമായി മാറുകയാണ്.
പാലം 
പാലം 
advertisement

കേരളത്തിലെ ഏറ്റവും വലിയ മൾട്ടി-സ്പാൻ പാലങ്ങളിൽ ഒന്നായ കുമ്പിച്ചൽകടവ് പാലം, പ്രകൃതിരമണീയമായ കരിപ്പയാറിൻ്റെയും അഗസ്ത്യാർക്കൂടം മലനിരകളുടെയും മനോഹര ദൃശ്യങ്ങൾക്ക് സാക്ഷിയായി നിലകൊള്ളുന്നു. സോഷ്യൽ മീഡിയയിൽ തരംഗമായി മാറുകയാണ് കുമ്പിച്ചാൽ കടവ് പാലവുമായി ബന്ധപ്പെട്ട റീലുകൾ. നെയ്യാർ വനത്തിനുള്ളിലെ ആദിവാസികളെ അമ്പൂരിയുമായി ബന്ധിപ്പിക്കുന്ന ഈ പാലം, അവരുടെ ദൈനംദിന ജീവിതത്തിന് ഒരുപാട് ആശ്വാസമാകും. ചികിത്സ, വിദ്യാഭ്യാസം, മറ്റു ആവശ്യങ്ങൾ എന്നിവയ്ക്കായി കിലോമീറ്ററുകൾ താണ്ടി പോകേണ്ട ദുരിതത്തിന് ഇതോടെ വിരാമമാകും.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കിഫ്ബി (KIIFB) ഫണ്ട് ഉപയോഗിച്ച് സർക്കാർ കേരള റോഡ് ഫണ്ട് ബോർഡ് (KRFB) മുഖേനയാണ് ഈ ബൃഹദ് പദ്ധതി നടപ്പാക്കിയത്. പ്രകൃതി സൗന്ദര്യത്തിന് കോട്ടം തട്ടാതെ, ജനങ്ങളുടെ അടിസ്ഥാനപരമായ ആവശ്യം നിറവേറ്റിയ ഈ പാലം, മനുഷ്യബന്ധങ്ങളുടെ പുതിയ വഴിയാണ് തുറന്നിടുന്നത്. വനത്തിനുള്ളിലെ ഊരുകൾക്ക് ഇനി പുറംലോകത്തേക്ക് എളുപ്പത്തിൽ എത്താം. വികസനത്തിൻ്റെ വെളിച്ചം വന്യജീവി സങ്കേതത്തിലെ ഈ ഉൾപ്രദേശങ്ങളിലേക്കും എത്താൻ കുമ്പിച്ചൽകടവ് പാലം ഒരു നാഴികക്കല്ലാവുമെന്നതിൽ സംശയമില്ല.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/Thiruvananthapuram/
നെയ്യാർ വനത്തിലെ ഊരുകൾക്ക് ആശ്വാസമായി കുമ്പിച്ചൽകടവ് പാലം യാഥാർത്ഥ്യമായി
Open in App
Home
Video
Impact Shorts
Web Stories