TRENDING:

'എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ'; കാരോട്ടുകോണത്ത് 10 കുടുംബങ്ങൾക്ക് പട്ടയം വിതരണം യാഥാർത്ഥ്യമായി

Last Updated:

സ്വന്തം നാട്ടിൽ തന്നെ ‘താൽക്കാലികവാസികൾ’ എന്ന നിലയിലാണ് ഇവർ ഇത്രയും വർഷങ്ങൾ കഴിച്ചുകൂട്ടിയത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിലെ കുന്നനാട് വാർഡിലെ കാരോട്ടുകോണം പ്രദേശത്ത് പത്ത് കുടുംബങ്ങളുടെ ഏറെ നാളത്തെ സ്വപ്നമായിരുന്ന പട്ടയം വിതരണം യാഥാർത്ഥ്യമായി. 50 വർഷത്തിലധികമായി ഇവിടെ താമസിച്ചുവരുന്ന സാധാരണ ജനങ്ങൾക്കിത് ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമായി. പട്ടയം ലഭിച്ചതോടെ പ്രദേശം ആഹ്ലാദത്തിലാണ്.
പട്ടയം കൈമാറുന്നു
പട്ടയം കൈമാറുന്നു
advertisement

എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ എന്ന ആശയം മുൻനിർത്തി സർക്കാരിൻ്റെ പട്ടയം മിഷൻ പദ്ധതിയുടെ ഭാഗമായിട്ടാണ് ഇവിടത്തെ പട്ടയവിതരണം നടന്നത്. സാധാരണ ജനങ്ങളുടെ ഭൂമിയുടമസ്ഥാവകാശം ഉറപ്പാക്കുന്നതിൽ സർക്കാർ സ്വീകരിച്ച ജനകീയ നിലപാടിൻ്റെ പ്രതിഫലനമാണ് ഈ നടപടി.

പട്ടയം ലഭിക്കുന്നതിനു മുമ്പ് ഈ കുടുംബങ്ങൾ നേരിട്ട പ്രതിസന്ധികൾ അനവധിയായിരുന്നു. വീടുകൾ പുനർനിർമ്മിക്കാനും അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കാനും കഴിയാത്ത അവസ്ഥയിലായിരുന്നു അവർ. പട്ടയമില്ലാത്തതിനാൽ വൈദ്യുതി, കുടിവെള്ളം, കൃഷിക്കായുള്ള വായ്പകൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ നേടാൻ പോലും ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നു. സ്വന്തം നാട്ടിൽ തന്നെ ‘താൽക്കാലികവാസികൾ’ എന്ന നിലയിലാണ് ഇവർ ഇത്രയും വർഷങ്ങൾ കഴിച്ചുകൂട്ടിയത്. റവന്യൂ മന്ത്രി കെ. രാജൻ ആണ് പട്ടയം മിഷൻ വഴി കാരോട്ടുകോണം പ്രദേശത്ത് പ്രതീക്ഷയുടെ വെളിച്ചം തെളിച്ചത്. ജനങ്ങളുടെ വർഷങ്ങളായുള്ള അഭ്യർത്ഥനകളെ സർക്കാർ ശ്രദ്ധയിൽപ്പെടുത്തി, നിയമപരമായ നടപടികൾ വേഗത്തിലാക്കാൻ മന്ത്രി നൽകിയ നിർദേശങ്ങൾ നിർണായകമായി.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പട്ടയം ലഭിച്ചതോടെ കാരോട്ടുകോണത്തിലെ ഈ പത്ത് കുടുംബങ്ങൾക്കും ഇപ്പോൾ നിയമപരമായ അവകാശമുള്ള ഭൂമിയും സുരക്ഷിതമായ വാസസ്ഥലവും ലഭിച്ചു. സർക്കാർ വികസന പദ്ധതികളിലേക്കുള്ള പ്രവേശനത്തിന് ഇതിലൂടെ പുതിയ വാതിലുകൾ തുറക്കപ്പെടുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/Thiruvananthapuram/
'എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ'; കാരോട്ടുകോണത്ത് 10 കുടുംബങ്ങൾക്ക് പട്ടയം വിതരണം യാഥാർത്ഥ്യമായി
Open in App
Home
Video
Impact Shorts
Web Stories