തിരുവനന്തപുരം ലോ കോളേജില്‍ കെ.എസ്.യു വനിതാ പ്രവര്‍ത്തകയെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് ആക്രമിച്ച സംഭവത്തില്‍ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്. തുടര്‍ന്ന് പാളയത്ത് കെഎസ്‌യു പ്രവര്‍ത്തകര്‍ എം.ജി റോഡ് ഉപരോധം നടത്തി. ഇതിനിടെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ രക്തസാക്ഷി മണ്ഡപത്തിന് സമീപം സ്ഥാപിച്ചിരുന്ന ഇടത് സംഘടനകളുടെ ഫ്‌ളക്‌സുകളും കൊടികളും തകര്‍ത്തു. പോലീസുമായി നേരിട്ട് ഏറ്റുമുട്ടലുമുണ്ടായി. കെ.എം.അഭിജിത്, ഷാഫി പറമ്പില്‍ എംഎല്‍എ, റോജി എം.ജോണ്‍, അന്‍വര്‍ സാദത്ത് അടക്കമുള്ളർ സംഭവസ്ഥലത്തെത്തിയിരുന്നു.
തിരുവനന്തപുരം ലോ കോളജിൽ SFI-KSU സംഘർഷം; KSU വനിതാ നേതാവടക്കം മൂന്നു പേർക്ക് പരിക്ക്
advertisement
തിരുവനന്തപുരം ലോ കോളജില്‍ (Thiruvananthapuram Law College) യൂണിയന്‍ ഉദ്ഘാടനത്തിനിടെ സംഘര്‍ഷം. എസ്എഫ്‌ഐ- കെ.എസ്.യു (SFI-KSU) പ്രവര്‍ത്തകര്‍ തമ്മിലാണ് സംഘര്‍ഷം ഉണ്ടായത്. സംഘര്‍ഷത്തില്‍ കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ് സഫ്‌നയടക്കം മുന്ന് കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. മിഥുന്‍, ആഷിഖ് എന്നീ കെ.എസ്.യു പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
കോളജ് യുണിയന്‍ ഉദ്ഘാടനം കഴിഞ്ഞ് പുറത്തിറങ്ങിയ കെ.എസ്.യു പ്രവര്‍ത്തകരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ചേര്‍ന്ന് വളഞ്ഞിട്ട് ആക്രമിക്കുകയാണ് ചെയതതെന്ന് കെ.എസ്.യു ആരോപിച്ചു. രാത്രി എട്ടോടെയാണ് സംഘർഷം. സംഭവത്തിന്റെ വീഡിയോ സമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
കോളജ് യുണിയന്‍ തെരഞ്ഞെടുപ്പില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് കെ.എസ്.യു സ്ഥാനാർഥി വിജയിച്ചിരുന്നു. ഇതിനെ ചൊല്ലിയാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തങ്ങളെ ആക്രമിച്ചതെന്ന് കെ.എസ്.യു നേതാകള്‍ പറയുന്നു. പരിക്കേറ്റ കെ.എസ്.യു പ്രവര്‍ത്തകരെ തിരുവന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കെ.എസ്.യുവിന്റെ പരാതിയില്‍ തിരുവനന്തപുരം മ്യൂസിയം പൊലീസ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു.
സംഭവത്തിൽ പ്രതികരിച്ച് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത് രംഗത്തെത്തി. കലാലയങ്ങളിലാകെ വീണ്ടും എസ്എഫ്‌ഐ ക്രിമിനല്‍ സംഘം അക്രമം അഴിച്ചുവിടുകയാണെന്ന് അഭിജിത്ത് ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
അഭിജിത്തിന്റെ കുറിപ്പ്
കലാലയങ്ങളിലാകെ വീണ്ടും എസ്.എഫ്.ഐ ക്രിമിനൽ സംഘം അക്രമം അഴിച്ചു വിടുകയാണ്. കഴിഞ്ഞ ദിവസത്തെ തിരുവനന്തപുരം ലോ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ വർഷങ്ങൾക്കുശേഷം വൈസ് ചെയർപേഴ്സണായി കെ.എസ്.യു പാനലിൽ നിന്ന് മേഘ സുരേഷ് വിജയിച്ചിരുന്നു.
ഇന്ന് കോളേജ് യൂണിയൻ ഉദ്ഘാടനം കേരളത്തിലെ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് നിർവ്വഹിച്ചു പോയതിനുശേഷം കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ് സഫ്നയെ ഉൾപ്പെടെ അതിക്രൂരമായാണ് എസ്.എഫ്.ഐ ഗുണ്ടകൾ അക്രമിച്ചത്. ഭരണത്തിന്റെ തണലിൽ കെ.എസ്.യു പ്രവർത്തകരെ ആക്രമിച്ച് ഇല്ലാതാക്കാമെന്ന് ഏതെങ്കിലും എസ്.എഫ്.ഐ ഗുണ്ടകൾ കരുതിയതെങ്കിൽ ഞങ്ങൾ പ്രതിരോധിക്കും. പോലീസ് ഏമാന്മാർ എസ്.എഫ്.ഐ ഗുണ്ടകൾക്ക് വിടുപണി ചെയ്യാതെ പെൺകുട്ടികൾ ഉൾപ്പെടെ ക്രൂരമായി ആക്രമിച്ച് എസ്.എഫ്.ഐ ഗുണ്ടകൾക്കെതിരെ നടപടി സ്വീകരിക്കുക.