TRENDING:

ജീവിതശൈലി രോഗങ്ങൾ പൂർണമായി തടയുക എന്ന ലക്ഷ്യത്തോടെ 'രോഗമില്ല ഗ്രാമം' പദ്ധതിക്ക് തുടക്കമിട്ട് കാരോട്

Last Updated:

പാറശാല ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കിവരുന്ന രോഗമില്ലാത്ത ഗ്രാമം പദ്ധതിയുടെ അഞ്ചാം ഘട്ടം പ്രവർത്തനങ്ങൾക്ക് കാരോട് ഗ്രാമപഞ്ചായത്തിൽ തുടക്കമായി.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഗ്രാമങ്ങളിൽ നിന്ന് ജീവിതശൈലി രോഗങ്ങൾ പൂർണമായും തുടച്ചു മാറ്റുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കി വരുന്ന പാറശ്ശാല ബ്ലോക്ക് പഞ്ചായത്തിൻ്റെ ഒരു പദ്ധതിയാണ് രോഗമില്ല ഗ്രാമം. പേരുപോലെതന്നെ രോഗമില്ലാത്തവരുടെ ഒരു ഗ്രാമം സൃഷ്ടിക്കുക എന്നതാണ് ഈ ഉദ്യമത്തിൻ്റെ ലക്ഷ്യം. ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ വരുന്ന വിവിധ ഗ്രാമപഞ്ചായത്തുകളിൽ വർഷങ്ങളായി ഈ പദ്ധതി വ്യാപിക്കുന്നുണ്ട്. പാറശാല ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കിവരുന്ന രോഗമില്ലാത്ത ഗ്രാമം പദ്ധതിയുടെ അഞ്ചാം ഘട്ടം പ്രവർത്തനങ്ങൾക്ക് കാരോട് ഗ്രാമപഞ്ചായത്തിൽ തുടക്കമായി. പദ്ധതിയുടെ ഭാഗമായുള്ള മെഡിക്കൽ ക്യാമ്പ് കാരോട് ഗ്രാമ പഞ്ചായത്തിൽ അയിര കെ വി എച്ച് എസ് ആഡിറ്റോറിയത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എസ് കെ ബെൻ ഡാർവിൻ ഉദ്‌ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം ശാലിനി സുരേഷ് അധ്യക്ഷത വഹിച്ചു.
പദ്ധതി ഉദ്ഘാടനം ചെയ്യുന്നു
പദ്ധതി ഉദ്ഘാടനം ചെയ്യുന്നു
advertisement

കാരോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി എ ജോസ് മുഖ്യാതിഥിയായി പങ്കെടുത്തു. പൂവാർ സി എച്ച് സി മെഡിക്കൽ ഓഫീസർ ഡോ. ലത റിപ്പോർട്ട് അവതരിപ്പിച്ചു. ആശംസകൾ നേർന്നുകൊണ്ട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസകാര്യ സ്ഥിരം സമിതി അധ്യക്ഷൻ എസ് ആര്യാദേവൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സൗമ്യ ഉദയൻ, കാന്തലൂർ  സജി, കാരോട് എഫ് എച്ച് സി മെഡിക്കൽ ഓഫീസർ ഡോ സ്മിത, പാറശാല താലൂക്ക് ആശുപത്രി ഓർത്തോ വിഭാഗം ഡോ മണി, പൂവാർ സി എച്ച് സി പി ആർ ഒ അവിലേഷ്, ഹെൽത്ത് സൂപ്പർവൈസർ സന്തോഷ് കുമാർ, ജെയിൻ, എച്ച് ഐ പ്രശാന്ത് തുടങ്ങിയവർ പങ്കെടുത്തു.

advertisement

തിരുവനന്തപുരം ആർ സി സി, പാറശാല സർക്കാർ താലൂക്ക് ആസ്ഥാന ആശുപത്രി, ശ്രീ മൂകാംബിക മെഡിക്കൽ കോളേജ്, പാറശാല സരസ്വതി മൾട്ടി സ്പെഷ്യലിറ്റി ആശുപത്രി, പൂവാർ കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്റർ, ഊരമ്പ് സുരക്ഷാ ആശുപത്രി എന്നിവിടങ്ങളിലെ വിദഗ്ദ്ധരായ ഡോക്ടർമാരും മറ്റ് ഉദ്യോഗസ്ഥരും ക്യാമ്പിന് നേതൃത്വം നൽകി.

മലയാളം വാർത്തകൾ/ വാർത്ത/Kerala/Thiruvananthapuram/
ജീവിതശൈലി രോഗങ്ങൾ പൂർണമായി തടയുക എന്ന ലക്ഷ്യത്തോടെ 'രോഗമില്ല ഗ്രാമം' പദ്ധതിക്ക് തുടക്കമിട്ട് കാരോട്
Open in App
Home
Video
Impact Shorts
Web Stories