ഏഷ്യയിലെ ഏറ്റവും വലിയ എടുപ്പുകാള എന്ന ഖ്യാതി നേടിയ നന്ദികേശൻ ഉള്ളത് കൊല്ലം ജില്ലയിലെ മുതുപിലാക്കാട് എന്ന സ്ഥലത്താണ്. ‘മുതുപിലാക്കാട് പാർത്ഥിപൻ ‘ എന്നാണ് അതിന് നൽകിയിരിക്കുന്ന പേര്. മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിലെ ഉത്സവത്തിനാണ് ആദ്യമായി ഈ എടുപ്പ് കാളയെ അണിയിച്ചൊരുക്കി എഴുന്നളിച്ചത്.ഇടയ്ക്കാണ് രാജേഷ് എന്ന ശില്പിയാണ് ഈ നന്ദികേശന്റെ ശിരസ്സ് രൂപകൽപ്പന ചെയ്തത്. ഭീമാകാരനായ ഈ നന്ദികേശന്റെ ശിരസ്സ് ക്രയിൻ ഉപയോഗിച്ചാണ് ഘടിപ്പിച്ചത്.ഇത്രയും ഭീമകാരനായായി ഒരുക്കിയിട്ടും തോളുകളിൽ എന്തിയാണ് ഭക്തർ ഉത്സവത്തിന് ഇതിനെ എഴുന്നെള്ളിച്ചത്.
advertisement
കൊല്ലം ജില്ലയിലെ ശാസ്താംകോട്ട പഞ്ചായത്തിലാണ് മുതുപിലാക്കാട് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.കേരളത്തിലെ തന്നെ പേരുകേട്ട പല എടുപ്പ് കാളകളും ഈ പ്രദേശത്തു നിന്ന് ഉള്ളവയാണ്. ‘കോട്ടാത്തല കതിരവൻ’ എന്ന മറ്റൊരു എടുപ്പ് കാളയും വലുപ്പം കൊണ്ട് ഇതിനുമുൻപ് വാർത്തകളിൽ ഇടം നേടിയിരുന്നു