TRENDING:

'ഹാപ്പി ട്രിവാൻഡ്രം 2025'; മാനവീയം വീഥിയിൽ തലസ്ഥാനത്തിന്റെ വർണാഭമായ ആഘോഷരാവ്

Last Updated:

റോക്ക് ബാൻഡ്, നൃത്ത പരിപാടികൾ, മ്യൂസിക്കൽ ഓൺസെമ്പിൾ, തെരുവ് നാടകം, കലാ ശില്പശാല, നൃത്തം ഫിറ്റ്നസ് സ്‌കേറ്റിങ് ഇന്ററാക്ടിവ് പരിപാടി, ഗെയിമുകളും സമ്മാനങ്ങളും പരിപാടിയുടെ മുഖ്യാകർഷണമായി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മാനവീയം വീഥി, തിരുവനന്തപുരം ജില്ലാ ഭരണകൂടം, യങ് ഇന്ത്യൻസ് (Yi), ട്രിവാൻഡ്രം ഇന്റർനാഷണൽ സ്കൂൾ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘ഹാപ്പി ട്രിവാൻഡ്രം 2025’ എന്ന ആഘോഷരാവ് നവംബർ 30ന് തിരുവനന്തപുരത്തിന്റെ പ്രധാന സാംസ്കാരിക വേദിയായ മാനവീയം വീഥിയിൽ വച്ച് നടന്നു. ചടങ്ങിൽ ജില്ലാ കളക്ടർ എം.എസ്. അനുകുമാരി IAS, അസിസ്റ്റന്റ് കളക്ടർ ഡോക്ടർ ശിവശക്തിവേൽ സി. IAS എന്നിവർ പങ്കെടുക്കുകയും ട്രിവാൻഡറും ഇന്റർനാഷണൽ സ്കൂളിലെ കുട്ടികളെയും അധ്യാപകരെയും അനുമോദിക്കുകയും ചെയ്തു.
ഹാപ്പി ട്രിവാൻഡ്രം 2025
ഹാപ്പി ട്രിവാൻഡ്രം 2025
advertisement

നഗരത്തിന്റെ സാംസ്കാരിക–സാമൂഹിക നിറങ്ങളും ഒത്തു ചേർന്ന് തിരുവനന്തപുരത്തെ ഒരു സജീവ ആഘോഷനഗരമായി മാറ്റുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ഈ പരിപാടി നഗരവാസികൾ ആവേശപൂർവ്വം ഏറ്റെടുത്തു.​ 'വെയർ അവർ സിറ്റി കംസ് ലൈവ്' എന്ന മുദ്രാവാക്യവുമായി ഒരുക്കിയിരുന്ന ഈ ആഘോഷത്തിലേയ്ക്കുള്ള പ്രവേശനം പൊതുജനങ്ങൾക്ക് പൂർണമായും സൗജന്യമായിരുന്നു.

വൈകുന്നേരം 5.30 മുതൽ രാത്രി 8.30 വരെ നടന്ന പരിപാടിയിൽ, ട്രിവാൻഡ്രം ഇന്റർനാഷണൽ സ്കൂളിലെ കുട്ടികൾ ഒരുക്കിയ നിരവധി കലാ–വിനോദ പരിപാടികൾ പ്രേക്ഷകരെ ആകർഷിച്ചു. റോക്ക് ബാൻഡ്, നൃത്ത പരിപാടികൾ, മ്യൂസിക്കൽ ഓൺസെമ്പിൾ, തെരുവ് നാടകം, കലാ ശില്പശാല, നൃത്തം ഫിറ്റ്നസ് സ്‌കേറ്റിങ് ഇന്ററാക്ടിവ് പരിപാടി, ഗെയിമുകളും സമ്മാനങ്ങളും പരിപാടിയുടെ മുഖ്യാകർഷണമായി.

advertisement

ഈ വർഷത്തെ ‘ഹാപ്പി ട്രിവാൻഡ്രത്തിന്റെ' പ്രധാന സന്ദേശമായിരുന്ന നഗരവാസികളുടെ ഐക്യവും സമുദായ കൂട്ടായ്മയും ശക്തിപ്പെടുത്തൽ എന്ന ആശയം ചടങ്ങ് മുഴുവൻ നിറഞ്ഞുനിന്നു. ട്രിവാൻഡ്രം ഇന്റർനാഷണൽ സ്കൂളിലെ വിദ്യാർത്ഥികളുടെ സജീവവും ഊർജ്ജസ്വലവും ആയ പങ്കാളിത്തം ആഘോഷങ്ങൾക്ക് വ്യത്യസ്ത പകർന്നു. തിരുവനന്തപുരത്തുള്ളവർ ഒത്തുകൂടി സന്തോഷം പങ്കിടാനുള്ള മനോഹര വേദിയായി ഈ നഗരോത്സവം മാറി.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: The ‘Happy Trivandrum 2025’ gala evening, jointly organized by Manaveeyam Veethi, Thiruvananthapuram District Administration, Young Indians (Yi) and Trivandrum International School, was held on November 30 at Manaveeyam Veethi, the main cultural venue of Thiruvananthapuram. District Collector M.S. Anukumari IAS and Assistant Collector Dr. Sivasakthivel C. IAS participated in the event and felicitated the children and teachers of Trivandrum International School

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/Thiruvananthapuram/
'ഹാപ്പി ട്രിവാൻഡ്രം 2025'; മാനവീയം വീഥിയിൽ തലസ്ഥാനത്തിന്റെ വർണാഭമായ ആഘോഷരാവ്
Open in App
Home
Video
Impact Shorts
Web Stories