TRENDING:

അപൂർവ രോഗബാധിതരായ കുഞ്ഞുങ്ങൾക്ക് പ്രത്യേക മെഡിക്കൽ ക്യാമ്പ്

Last Updated:

കുഞ്ഞുങ്ങളുടെ ആരോഗ്യനില വിലയിരുത്തി തുടര്‍ ചികിത്സയ്ക്കായാണ് പീഡിയാട്രിക്സ്, ഇ എന്‍ ടി, ജനറ്റിക്സ്, സൈക്കോളജി, ഡെവലപ്മെൻ്റല്‍ തെറാപ്പി എന്നീ വിഭാഗങ്ങളിലെ വിദഗ്ധരുടെ നേതൃത്വത്തില്‍ ക്യാമ്പ് സംഘടിപ്പിച്ചത്. 24 കുട്ടികളാണ് ക്യാമ്പില്‍ പങ്കെടുത്തത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അപൂർവ രോഗബാധിതരായ കുഞ്ഞുങ്ങൾക്ക് സാന്ത്വന സ്പർശമായി ആരോഗ്യവകുപ്പിൻ്റെ പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ചു. തിരുവനന്തപുരം എസ് എ ടി ആശുപത്രി സെൻ്റര്‍ ഓഫ് എക്സലന്‍സിൻ്റെ ഭാഗമായി ലൈസോസോമല്‍ സ്റ്റോറേജ് ബാധിതരായ കുഞ്ഞുങ്ങള്‍ക്കായി പ്രത്യേക മെഡിക്കല്‍ ക്യാമ്പ് തിരുവനന്തപുരം ചൈല്‍ഡ് ഡെവലപ്മെൻ്റ് സെൻ്ററില്‍ സംഘടിപ്പിച്ചു. ക്യാമ്പ് സന്ദര്‍ശിച്ച് കുട്ടികളുമായും രക്ഷകര്‍ത്താക്കളുമായും ആരോഗ്യമന്ത്രി വീണ ജോർജ്ജ് ആശയവിനിമയം നടത്തി.
ക്യാമ്പ് സന്ദർശിക്കുന്ന മന്ത്രി
ക്യാമ്പ് സന്ദർശിക്കുന്ന മന്ത്രി
advertisement

കുഞ്ഞുങ്ങളുടെ ആരോഗ്യനില വിലയിരുത്തി തുടര്‍ ചികിത്സയ്ക്കായാണ് പീഡിയാട്രിക്സ്, ഇ എന്‍ ടി, ജനറ്റിക്സ്, സൈക്കോളജി, ഡെവലപ്മെൻ്റല്‍ തെറാപ്പി എന്നീ വിഭാഗങ്ങളിലെ വിദഗ്ധരുടെ നേതൃത്വത്തില്‍ ക്യാമ്പ് സംഘടിപ്പിച്ചത്. അപൂര്‍വ രോഗം ബാധിച്ച കുട്ടികളുടെ ചികിത്സയ്ക്കായുള്ള മരുന്നുകളുടെ വലിയ വില മാതാപിതാക്കള്‍ക്ക് താങ്ങാന്‍ കഴിയാത്ത സാഹചര്യത്തിലാണ് മരുന്നുകള്‍ സൗജന്യമായി നല്‍കാനുള്ള പദ്ധതി രാജ്യത്ത് ആദ്യമായി കേരളം നടപ്പിലാക്കിയത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

2024 ജനുവരി മുതലാണ് ലൈസോസോമല്‍ രോഗങ്ങള്‍ക്ക് മരുന്ന് നല്‍കി വരുന്നത്. 24 കുട്ടികളാണ് ക്യാമ്പില്‍ പങ്കെടുത്തത്. രോഗികമാധ്യതരായ കുട്ടികൾക്കും മാതാപിതാക്കൾക്കും ഒരുപോലെ തന്നെ പ്രയോജനകരമായ രീതിയിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/Thiruvananthapuram/
അപൂർവ രോഗബാധിതരായ കുഞ്ഞുങ്ങൾക്ക് പ്രത്യേക മെഡിക്കൽ ക്യാമ്പ്
Open in App
Home
Video
Impact Shorts
Web Stories