സംസ്ഥാന സർക്കാരിൻ്റെ ഒരു കോടി രൂപയും എംഎൽഎ ഫണ്ടിൽ നിന്ന് അനുവദിച്ച 15 ലക്ഷം രൂപയും ഉപയോഗിച്ചാണ് സ്റ്റേഡിയം നിർമ്മാണം പൂർത്തിയാക്കിയത്. ആധുനിക നിലവാരത്തിലുള്ള ഈ സ്റ്റേഡിയത്തിൽ വോളിബോൾ, ഷട്ടിൽ കോർട്ടുകൾ ഉൾപ്പെടെ അത്യാധുനിക സൗകര്യങ്ങളുണ്ട്. സംസ്ഥാന തലത്തിലുള്ള മത്സരങ്ങൾ നടത്താൻ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
പുതിയ ഇൻഡോർ സ്റ്റേഡിയം നാടിൻ്റെ കായിക സ്വപ്നങ്ങൾക്ക് നിറം നൽകുമെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. പ്രാദേശിക കായിക താരങ്ങൾക്ക് മികച്ച പരിശീലനം നേടാനും അവരുടെ കഴിവുകൾ വികസിപ്പിക്കാനും ഈ സ്റ്റേഡിയം ഒരു മുതൽക്കൂട്ടാകും. കായിക മേഖലയുടെ വളർച്ചയ്ക്ക് സർക്കാർ നൽകുന്ന പിന്തുണയുടെ ഏറ്റവും പുതിയ ഉദാഹരണമാണ് ഈ പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Aug 23, 2025 1:16 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/Thiruvananthapuram/
കായിക താരങ്ങൾക്ക് കരുത്തേകാൻ മീനാറയിലെ അത്യാധുനിക ഇൻഡോർ സ്റ്റേഡിയം
