എന്‍ക്ലേവ് പോസ്റ്റർ
കാട്ടാക്കടയിലെ മുഴുവന്‍ സര്‍ക്കാര്‍ സ്കൂളുകളും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർന്നതായി കാട്ടാക്കട എം എൽ എ ഐ ബി സതീഷ് അവകാശപ്പെടുന്നു. പെണ്‍കുട്ടികള്‍ക്കായി “ഒപ്പം” സൗഹൃദമുറികള്‍, മികച്ച അടിസ്ഥാന സൗകര്യ വികസനം, യാത്രാസൗകര്യങ്ങള്‍ക്കായി സ്കൂള്‍ ബസ്സുകള്‍ തുടങ്ങി വിദ്യാര്‍ഥികള്‍ക്ക് ലോക നിലവാരത്തിലുള്ള പഠന സാഹചര്യങ്ങള്‍ ഇവിടെ ലഭ്യമാണ്.
വിദ്യാഭ്യാസ മേഖലയില്‍ അനുദിനം മാറ്റം സംഭവിക്കുകയാണ്. പഠന രീതിയില്‍, ശൈലിയില്‍, സ്വഭാവത്തില്‍ ദിനംപ്രതി നവീകരണം നടക്കുകയാണ്. വിദ്യാര്‍ഥികള്‍ക്ക് അവരുടെ അഭിരുചികള്‍ മനസിലാക്കുന്നതിനും മികച്ച കോഴ്സുകളും തൊഴില്‍ സാധ്യതകളും പരിചയപ്പെടുത്തുന്നതിനുമായാണ് KIDCയുടെ നേതൃത്വത്തില്‍ എന്‍ക്ലേവ് മെഗാ എഡ്യുക്കേഷന്‍ കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്. അസസ്മെൻ്റ് ടെസ്റ്റ്, കരിയര്‍ കൗണ്‍സിലിംഗ്, കരിയര്‍ മാഗസിന്‍, പ്രീഇവൻ്റ് വര്‍ക്ക്‌ഷോപ്പ്, മെഗാ EDU Conclave, ക്വിസ് മത്സരങ്ങള്‍, ലാംഗ്വേജ് ലാബ്, സൈക്കിള്‍ റാലി, സ്റ്റാര്‍ട്ട് അപ്പ് മീറ്റ് എന്നിങ്ങനെ നിരവധി പരിപാടികളാണ് കോണ്‍ക്ലേവിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്നത്.
advertisement
അസസ്മെൻ്റ് ടെസ്റ്റ്
അസസ്മെൻ്റ് ടെസ്റ്റ്: എസ് എസ് എല്‍ സി, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് അവരുടെ അഭിരുചികള്‍, സ്കില്‍, ആപ്റ്റിട്ട്യുഡ് എന്നിവ സ്വയം മനസിലാക്കി അതനുസരിച് കരിയര്‍ തിരഞ്ഞെടുക്കാൻ സഹായിക്കുന്ന ടെസ്റ്റാണിത്.
കരിയര്‍ കൌണ്‍സിലിംഗ്: കരിയര്‍ അസസ്മെൻ്റ് ടെസ്റ്റിൻ്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും കരിയര്‍ കൗണ്‍സിലിംഗ്.
കരിയര്‍ മാഗസിന്‍: ലോകത്തില്‍ വിദ്യാഭാസരംഗത്ത് വലിയ തോതിലുള്ള മാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ കാലത്ത് മണ്ഡലത്തിലെ വിദ്യാര്‍ഥിള്‍ക്ക് മികച്ച കോഴ്സുകള്‍ പരിചയപ്പെടുത്തുന്നതാണ് കരിയര്‍ മാഗസിന്‍. ഇന്ന് ലഭ്യമായ പ്രധാനപ്പെട്ട എല്ലാ കോഴ്സുകളെ കുറിച്ചും ഇതില്‍ ലേഖനങ്ങള്‍ ഉണ്ടാകും. എന്താണ് ആ കോഴ്സ്, കോഴ്സ് എടുത്താലുള്ള നേട്ടം, ലഭിക്കുന്ന തൊഴിലവസരങ്ങള്‍, മികച്ച ക്യാമ്പസ് എന്നിവയെ കുറിച് ഒരു ഏകദേശ ധാരണ ലഭിക്കുന്ന തരത്തിലായിരിക്കും മാഗസീന്‍ തയ്യാറാക്കുന്നത്.
മലയിന്‍കീഴ് ആനപ്പാറ കുന്നിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും കോര്‍ത്തിണക്കി ജനുവരി മാസത്തിലാണ് എഡ്യുക്കേഷന്‍ കോണ്‍ക്ലേവ് നടത്തുവാന്‍ ആലോചിക്കുന്നത് . എന്‍ക്ലേവ് രാവിലെ 8.30 ക്ക് ആരംഭിച്ച് വൈകുന്നേരം 6.30 ക്ക് അവസാനിക്കും. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ 2025 ജനുവരി 1 ന് ആരംഭിച് 15 ന് അവസാനിക്കും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 500 പേര്‍ക്കായിരിക്കും എന്‍ക്ലേവില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുക.