ഈ സ്വപ്നം യാഥാർത്ഥ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ് മെട്രോ റെയിൽ അലൈൻമെന്‍റ് ചർച്ച ചെയ്യാൻ പുതിയ സമിതി രൂപീകരിക്കുന്നത്. അത്യാധുനിക പൊതുഗതാഗത സൗകര്യങ്ങളുള്ള ഒരു നാടായി നമ്മുടെ തലസ്ഥാന നഗരത്തെ മാറ്റിത്തീർക്കേണ്ടതുണ്ട്. ആ മനോഹര ലക്ഷ്യത്തിലേക്കുള്ള പ്രധാന ചുവടുവെപ്പാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.
advertisement
മെട്രോ പദ്ധതി ചർച്ച ചെയ്യുന്നതിനായി നടന്ന ഓണ്‍ലൈൻ മീറ്റിംഗിൽ ശശി തരൂർ എംപിയും പങ്കെടുത്തിരുന്നു. മെട്രോയെക്കുറിച്ചുള്ള നമ്മുടെ ദർശനം, ഇന്നത്തെ ആവശ്യങ്ങൾ നിറവേറ്റുകയും നിർമ്മാണ സമയത്തെ തടസ്സങ്ങൾ കുറയ്ക്കുകയും ചെയ്യുമ്പോൾ തന്നെ വരും തലമുറകളുടെ ആവശ്യങ്ങൾ മുൻകൂട്ടി കാണുക എന്നതായിരിക്കണമെന്ന് ചര്‍ച്ചയക്ക് ശേഷം തരൂര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ശരിയായ സമീപനത്തിലൂടെ, തിരുവനന്തപുരത്തെ 21-ാം നൂറ്റാണ്ടിന് അനുയോജ്യമായ ഒരു തലസ്ഥാന നഗരമാക്കി മാറ്റാൻ കഴിയുമെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.